Latest News

അരുണാചലില്‍നിന്ന് അഞ്ചുപേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ട്; അന്വേഷണം ആരംഭിച്ചു

സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്

arunachal men kidnapped chinese pla, arunachal chinese pla, arunachal families kidnapped chinese pla, arunachal pradesh, india china border news

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിർത്തിയിലെ അപ്പർ സുബാൻസിരി ജില്ലയിലെ വനത്തിൽ വേട്ടയ്ക്കു പോയ അഞ്ചു പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അരുണാചൽ പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. നാച്ചോ പ്രദേശത്താണ് വെള്ളിയാഴ്ച സംഭവം നടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

“വസ്തുതകൾ പരിശോധിക്കാൻ ഞാൻ നാച്ചോ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്, ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും, ഞായറാഴ്ച രാവിലെയോടെ മാത്രമേ റിപ്പോർട്ട് ലഭ്യമാകൂ,” പൊലീസ് സൂപ്രണ്ട് തരു ഗുസ്സാർ പറഞ്ഞു.

Read More: ചൈനീസ് പ്രതിരോധമന്ത്രിയുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി

ടാഗിന്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്‌. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമുണ്ടായതെന്നാണ് വിവരങ്ങള്‍. ടോച്ച് സിൻഗം, പ്രസാത് റിംഗ്ലിങ്, ഡോങ്‌തു എബിയ, തനു ബേക്കർ, എൻഗാരു ദിരി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി എന്ന് ആരോപിക്കുന്നത്.

വിഷയം ഇന്ത്യൻ സേനയുായി ചർച്ച ചെയ്യുന്നതിനായി ഇവരുടെ ബന്ധുക്കളിൽ ചിലർ ഇന്നു രാവിലെ നാച്ചോയിലേക്ക് പോയെന്ന് ജില്ലാ ആസ്ഥാനത്ത് താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

ജില്ലാ ആസ്ഥാനത്തുനിന്ന് 120 കിലോമീറ്റർ അകലെയാണ് നാച്ചോ. കാണാതായവരെ തിരിച്ചുകൊണ്ടുവരാൻ നടപടിയെടുക്കണമെന്ന് കുടുംബങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടു. സൈന്യം ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) ഉത്തരവാദിത്തത്തോടെ മറുപടി നൽകണമെന്ന് പാസിഗട്ട് വെസ്റ്റ് എം‌എൽ‌എ നിനോംഗ് എറിങ് പറഞ്ഞു. മാര്‍ച്ചിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നാലുമാസത്തിലേറെയായി ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷം തുടരുന്നതിനിടെയാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. കഴിഞ്ഞദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനയുടെ പ്രതിരോധമന്ത്ര ജനറൽ വെയ് ഫെംഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെയ് ആദ്യം കിഴക്കൻ ലഡാക്കിൽ അതിർത്തി പ്രശ്നം വർധിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ മന്ത്രി തല കൂടിക്കാഴ്ചയാണിത്.

ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപമുള്ള മേഖലയിൽ ചൈനീസ് സൈന്യം “പ്രകോപനപരമായ സൈനിക നീക്കങ്ങൾ” നടത്തിയെന്നും ഇത് തടയാൻ സാധിച്ചതായും ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു.

ഇന്ത്യൻ, ചൈനീസ് ബ്രിഗേഡ് കമാൻഡർമാരുടെ യോഗങ്ങൾ മൂന്ന് ദിവസമായി തുടർന്നിരുന്നു. പ്രശ്നങ്ങൾ രേഖപ്പെടുത്തിയ പാങ്കോംഗ് ത്സോയിലും റെസാങ് ലയ്ക്ക് സമീപമുള്ള റെചിൻ ലയിലും ഇന്ത്യൻ സൈനികർ നിയന്ത്രണം നേടിയിട്ടുണ്ട്.പ്രദേശത്ത് ഇന്ത്യ സൈനിക സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്.

Read More: Probe on after families allege 5 men kidnapped by China’s PLA from Arunachal

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Probe on after families allege 5 men kidnapped by chinas pla from arunachal

The moderation of comments is automated and not cleared manually by malayalam.indianexpress.com