ന്യൂഡെൽഹി: അലിഗഡ്,ഡെൽഹി സർവ്വകലാലായ തുടങ്ങി 6 പ്രമുഖ യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റുകൾ പാക്കിസ്ഥാൻ അനുകൂലികൾ ഹാക്ക് ചെയ്തു. പിഎച്സി എന്ന് അറിയപ്പെടുന്ന ഗ്രൂപ്പാണ് സർവ്വകലാശാലകളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തത്. വെബ്സൈറ്റുകൾ തകർത്തതിന് ശേഷം ഇവർ ഇന്ത്യ വിരുദ്ധ സന്ദേശങ്ങളും സൈറ്റിൽ അപ്‌ലോഡ് ചെയ്തു. കാശ്മമീരിൽ ഇന്ത്യൻ സൈന്യം കാട്ടുന്നത് ക്രൂരതയാണ് എന്ന തരത്തിലുള്ള സന്ദേശങ്ങളും സൈറ്റിൽ ഇട്ടിട്ടുണ്ട്. പത്തോളം ഗവൺമെന്റ് സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിഥീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് പാക്കിസ്ഥാനിലെ മുപ്പതോളം ഗവൺമെന്റ് സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യക്കാരാണ് ഇതിന് പിന്നിലെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ