Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

പ്രിയങ്ക ഗാന്ധി നിരീക്ഷണത്തിൽ; കേരളം, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രചരണം ഒഴിവാക്കി

പ്രിയങ്ക ഗാന്ധി തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്

Priyanka Gandhi, പ്രിയങ്ക ഗാന്ധി, Congress, കോൺഗ്രസ്, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Gold Smuggling Case, സ്വർണക്കടത്ത് കേസ്, Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ. കോവിഡ് ബാധിതനായ ഭര്‍ത്താവ് റോബര്‍ട്ട്‌ വധ്രയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തിൽ പോയത്. പ്രിയങ്ക ഗാന്ധി തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

“കൊറോണ വൈറസ് ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. ഇന്നലത്തെ എന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്, എന്നാലും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുറച്ച് ദിവസത്തേക്ക് നിരീക്ഷണത്തിലായിരിക്കും. അതുകൊണ്ട് എന്റെ ഇന്നത്തെ അസമിലെ പ്രചാരണ യാത്രയും, നാളത്തെ തമിഴ്നാട് യാത്രയും, അതിന്റെ അടുത്ത ദിവസത്തെ കേരള യാത്രയും ഒഴിവാക്കുകയാണ്. അവിടെ എത്താൻ കഴിയാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഞാൻ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നൽകുന്നു. കോൺഗ്രസ്സ് ജയിക്കട്ടെ.” പ്രിയങ്കാ ഗാന്ധി വീഡിയോയിലൂടെ പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് എത്തിയിരുന്നു. മാർച്ച് മുപ്പതിന് കേരളത്തിൽ എത്തിയ പ്രിയങ്ക മുപ്പത്തൊന്നാം തിയതിയാണ് തിരിച്ചു പോയത്. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന്റെ പ്രചാരണത്തിൽ പങ്കെടുക്കുകയും റോഡ് ഷോ നടത്തുകയും അരിതയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 3ന് കൊട്ടിക്കലാശ ദിവസം നേമം കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രിയങ്കാഗാന്ധി എത്തേണ്ടിയിരുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Priyanka gandi on covid isolation kerala assam tamilnadu rallies cancelled

Next Story
ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്Stalin son-in law, MK Stalin, IT searches premises of MK Stalin's son-in-law, Sabareesan house raids, Tamil nadu assembly elections, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com