ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തതിനിടയിലും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തന്റെ കൊച്ചു കൂട്ടുകാരനെ കാണുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും വരുത്തിയില്ല. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ള ഒരു ചേരിപ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്.
Delhi:Priyanka Gandhi Vadra visited a differently-abled boy Ashish at Aurangzeb Road cluster housing,today.Ashish's father Subhash Yadav says,"She comes every 2 months,spends time with us&asks us about our well-being.She has been helping us in Ashish's treatment for last 3-4 yrs" pic.twitter.com/JXUsO2wqAN
— ANI (@ANI) February 5, 2019
വിദേശത്തു നിന്നും തിരിച്ചെത്തിയതിനു ശേഷം പ്രിയങ്ക ഭിന്നശേഷിക്കാരനായ ആശിഷിന്റെ വീട്ടിലെത്തി. രണ്ടു മാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറയുന്നു.
ശരിയായ രീതിയില്‍ സംസാരിക്കാന്‍ ആശിഷിന് ബുദ്ധിമുട്ടുണ്ട്. പക്ഷെ പ്രിയങ്ക എത്തിയെന്നറിഞ്ഞാല്‍ അവന് സന്തോഷവാനാണ്. തന്റെ സുഹൃത്താണ് പ്രിയങ്ക എന്നാണ് ആശിഷ് പറയുന്നത്. ആശിഷിന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാന്‍ ഒരു എന്‍ജിഒയെ പ്രിയങ്ക ഏര്‍പ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി ആശിഷിന്റെ ചികിത്സയുടെ ചെലവ് വഹിക്കുന്നതും പ്രിയങ്കയാണെന്ന് പിതാവ് പറയുന്നു.