ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്‌ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. ദിഗ്‌വിജയ് സിങ്, മനീഷ് തിവാരി, കമൽനാഥ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ നേരത്തെ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്‌തു രംഗത്തെത്തിയിരുന്നു.
Kerala Weather Live Updates: ന്യൂനമർദം രൂപംകൊണ്ടു, ഇനിയുള്ള ദിവസങ്ങൾ നിർണായകം
“ധെെര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമൻ എന്ന പേരിനർത്ഥം. രാമൻ എല്ലാവരിലുമുണ്ട്, എല്ലാവർക്കൊപ്പവുമുണ്ട്. ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണ്” പ്രിയങ്ക ഗാന്ധി പറഞ്ഞു.
सरलता, साहस, संयम, त्याग, वचनवद्धता, दीनबंधु राम नाम का सार है। राम सबमें हैं, राम सबके साथ हैं।
भगवान राम और माता सीता के संदेश और उनकी कृपा के साथ रामलला के मंदिर के भूमिपूजन का कार्यक्रम राष्ट्रीय एकता, बंधुत्व और सांस्कृतिक समागम का अवसर बने।
मेरा वक्तव्य pic.twitter.com/ZDT1U6gBnb
— Priyanka Gandhi Vadra (@priyankagandhi) August 4, 2020
ഓഗസ്റ്റ് അഞ്ച് ബുധനാഴ്‌ചയാണ് (നാളെ) അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ. ഇതിന്റെ ഭാഗമായി എല്ലാ പ്രാദേശിക ക്ഷേത്രങ്ങളിലും തുടർച്ചയായ അഖണ്ഡ രാമായണ പാരായണം നടക്കുന്നുണ്ട്. ഇന്നും നാളെയും വീടുകളിലും ക്ഷേത്രങ്ങളിലും സരയു നദിയിലും എണ്ണ വിളക്കുകൾ കത്തിച്ച് ദീപാഞ്ജലി നടത്തും. നഗരത്തിലെ പ്രധാനഭാഗങ്ങളിൽ മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ചിട്ടുണ്ട്. സമൃദ്ധിയുടെയും വിജ്ഞാനത്തിന്റെയും നിറമെന്ന തരത്തിലാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കും. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി 260 ത്തിലധികം ക്ഷണിതാക്കളുടെ പട്ടിക 175 ആയി ചുരുക്കിയിട്ടുണ്ടെന്ന് പരിപാടിയുടെ സംഘാടകരായ ശ്രീരാം ജനംഭൂമി തീർത്ഥ ക്ഷത്ര ട്രസ്റ്റിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള 36 ആത്മീയ ശ്രേണികളിൽ നിന്നുള്ള 133 സന്യാസികൾ ചടങ്ങിനെത്തും. ബിജെപി നേതാക്കൾ, ആർഎസ്‌എസ് ഭാരവാഹികൾ, വിശ്വ ഹിന്ദു പരിഷത്തുമായി ബന്ധമുള്ള അതിഥികൾ എന്നിവരും ചടങ്ങിലെത്തും.
Read Also: പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ ആൾക്ക് കോവിഡ്; കോഴിക്കോട് വലിയങ്ങാടിയിൽ അതീവ ജാഗ്രത
പ്രധാനമന്ത്രി മോദിയെ കൂടാതെ യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാൽ ദാസ് എന്നിവരും ചടങ്ങിനെത്തും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിദ്ധമായ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ഏഴ് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ചിലവഴിക്കുക. മരവും ഗ്ലാസും കൊണ്ട് നിർമ്മിച്ച താൽക്കാലിക രാം ലല്ലാ ക്ഷേത്രവും അദ്ദേഹം സന്ദർശിക്കുമെന്നാണ് കരുതുന്നത്.