ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ. ഡെങ്കിപ്പനിയെ തുടർന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് പ്രിയങ്ക ഗന്ധിയെ അഡ്മിറ്റ് ചെയ്യ്തിരിക്കുന്നത്. വിദഗ്ദ പരിശോധനകൾക്ക് ശേഷം പ്രിയങ്കയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഡൽഹിയിൽ 657 പേരാണ് ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. തെക്കൻ മുനിസിപ്പൽ കോർപറേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്തത്. നിരവധി ഡെങ്കു കേസുകളാണ് പ്രതിവർഷം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്.