ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിവാഹ വാർഷിക ദിനമാണ് ഇന്ന്. ട്വിറ്ററിൽ വൈകാരികമായൊരു കുറിപ്പിലൂടെയാണ് പ്രിയങ്ക വിവാഹ ദിനത്തെ ഓർത്തത്. വിവാഹ ദിനത്തിൽനിന്നുളള ചിത്രങ്ങളും അതിനുശേഷമുളള ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും പ്രിയങ്ക ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

Read Also: ട്രംപിന്റെ സന്ദർശനം: ചേരിയിലെ 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ നോട്ടീസ്

”ഒരു ദശലക്ഷം മനോഹരമായ നിമിഷങ്ങൾ, സ്നേഹം, കണ്ണുനീർ, ചിരി, ക്രോധം, സൗഹൃദം, കുടുംബം, ദൈവം തന്ന രണ്ട് സമ്മാനങ്ങൾ, 4 നായ്ക്കുട്ടി സ്നേഹികൾ, …. 6 + 23 വർഷം …. ഇന്ന് 29 വർഷം …. എന്നേക്കും” ഇതായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.

ഭർത്താവ് റോബർട് വാദ്രയും പ്രിയങ്കയ്ക്ക് വിവാഹ വാർഷിക ദിനാശംസകൾ നേർന്നിട്ടുണ്ട്. 1997 ഫെബ്രുവരി 18 നായിരുന്നു പ്രിയങ്കയും റോബർട്ടും തമ്മിലുളള വിവാഹം നടന്നത്. റെയ്ഹാൻ, മിറയ എന്നീ രണ്ടു മക്കൾ ഇവർക്കുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് കടന്നത്. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുളള കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook