/indian-express-malayalam/media/media_files/uploads/2019/05/priyanka-snake.jpg)
Priyanka With Snake
റായിബറേലി: ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാജ്യത്ത് അങ്ങോളം ഇങ്ങോളം പ്രിയങ്ക ഓടിയെത്തുന്നുണ്ട്. വാക്കുകൾ കൊണ്ടും ഇടപ്പെടൽ കൊണ്ടും രാജ്യത്തിന്റെ പലകോണിലുള്ള ജനങ്ങളെ കൈയ്യിലെടുത്ത പ്രിയങ്ക ഗാന്ധിയെ ഇന്ന് ഏറെ ആകർഷിച്ചത് ഒരു കൂട്ടം പാമ്പുകളും പാമ്പാട്ടികളുമാണ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കുകളിൽ നിന്ന് ഒന്ന് റിലാക്സ് ചെയ്യാനാകണം പ്രിയങ്കയുടെ ഈ പുതി കൂട്ടുകൂടൽ. റായിബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടിയിലാണ് പ്രിയങ്ക പാമ്പാട്ടികളുമായി സംസാരിക്കാനും പാമ്പുകളെ എടുക്കുകയും അവയെ തലോടുകയും ചെയ്തു. തെല്ലും ഭയമില്ലാതെയായിരുന്നു പ്രിയങ്ക പാമ്പുകളുമായി ഇടപ്പെട്ടത്.
#WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) meets snake charmers in Raebareli, holds snakes in hands. pic.twitter.com/uTY0R2BtEP
— ANI UP (@ANINewsUP) May 2, 2019
"അത് ഒന്നും ചെയ്യില്ല, എന്തിനാണ് പേടിക്കുന്നത്?" തന്റെ കൂടെ നിന്ന ആളോട് പാമ്പാട്ടികളെക്കാളും ധൈര്യത്തിൽ പ്രിയങ്ക പറഞ്ഞു. അതിനിടയിൽ കൂടയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പുകളെ തൊടുകയും എടുക്കുകയും ചെയ്തു പ്രിയങ്ക.
സമൂഹമാധ്യമങ്ങൾ പ്രിയങ്കയുടെ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ട്വിറ്റർ ഹാൻഡിലുകളും ഫെയ്സ്ബുക്ക് അക്കൗണ്ടുകളും നിമിഷങ്ങൾക്കകം വീഡിയോ ഷെയർ ചെയ്ത് കഴിഞ്ഞു.
@priyankagandhi आइरन लेडी का खून
सबूत ये वीडियो
pic.twitter.com/1WI8Hz1Pzo— Kɑuรtuɓɦ Ɱiรɦʀɑ (@iKaustubhMishra) May 2, 2019
. @INCIndia@priyankagandhi plays with snakes during #LokSabhaEelction campaign in Raebareli - Watch https://t.co/mETuBdQIn6
— Zee News (@ZeeNews) May 2, 2019
പ്രിയങ്കയുടെ അമ്മ സോണിയ ഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. ഇത് നാലാം തവണയാണ് സോണിയ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടുന്നത്. 2014ൽ മുതലാണ് സോണിയ ഗാന്ധി റായ്ബറേലിയെ പ്രതിനിധികരിച്ച് പാർലമെന്റിൽ എത്തുന്നത്. നേരത്തെ പലതവണ റായ്ബറേലിയിൽ പ്രചരണത്തിന് എത്തിയിട്ടുണ്ടെങ്കിലും എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത് എന്ന പ്രത്യേകതയുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.