ന്യൂഡൽഹി: കമ്പനികൾ അടച്ചു പൂട്ടുകയും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഹിന്ദി ദിനപത്രത്തിലെ നിരവധി വാർത്തകളുടെ ഫോട്ടോ ട്വിറ്ററിൽ ഷെയർ ചെയ്താണ് പ്രിയങ്ക ഈ വിഷയം ഉന്നയിച്ചത്.

”കേന്ദ്ര സർക്കാരിന്റെ മൗനം അപകടകരമാണ്. കമ്പനികൾ പ്രവർത്തിക്കുന്നില്ല. ജോലിക്കാരെ പിരിച്ചുവിടുന്നു, എന്നിട്ടും ബിജെപി സർക്കാർ മൗനം തുടരുകയാണ്. രാജ്യം വഴുതി വീണ വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദിത്വം ആർക്കാണ്?,” പ്രിയങ്കയുടെ ട്വീറ്റ് ഇതായിരുന്നു.

ബിജെപി സർക്കാരിന്റെ നോട്ടുനിരോധനം മൂലം 1.10 കോടി പേർ തൊഴിൽരഹിതരായെന്നാണ് റിപ്പോർട്ടുകൾ. വിദ്യാസമ്പന്നരായ നിരവധി യുവാക്കൾ തൊഴിൽരഹിതരായി തുടരുകയാണെന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം 18 മാസത്തിനിടെ 286 ഓളം ഓട്ടോ ഡീലർഷിപ് ഔട്‌ലെറ്റുകൾ പൂട്ടുകയും 15,000 പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

Read Also: ക്രിമിനലിനെ ശക്തനാക്കിയെന്ന് ബിജെപി അംഗീകരിച്ചിരിക്കുന്നു, യുപിയില്‍ കാടന്‍ ഭരണം: പ്രിയങ്ക ഗാന്ധി

ഓട്ടോ വ്യവസായ സ്ഥാപനമായ സിയാമിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ വാഹനങ്ങളുടെ വിൽപന 18.71 ശതമാനം കുറഞ്ഞു, ഇത് 19 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ്. എന്നിരുന്നാലും, വ്യവസായ മേഖലയിലുളളവർ പറയുന്നത് ഏറ്റവും മോശം അവസ്ഥ ഇനിയും വരാനുണ്ടെന്നാണ്. ഉപഭോക്തൃ ആവശ്യകതയും പണലഭ്യതയും വാഹന നിർമ്മാതാക്കളെ നിർബന്ധിതമായി പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറുകയും അവരുടെ ഉൽ‌പ്പന്നങ്ങൾ കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യുന്നു.

1993-94 ന് ശേഷം ആദ്യമായി ഇന്ത്യയിലെ പുരുഷ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ 2017-18 ൽ നിന്നുള്ള എൻ‌എസ്‌എസ്ഒ ഡാറ്റ കാണിച്ചുതരുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് ഈ ഡാറ്റ അവലോകനം ചെയ്തപ്പോൾ രാജ്യത്ത് ജോലി ചെയ്യുന്ന പുരുഷന്മാർ 28.6 കോടിയാണ്. 1993-94ൽ 21.9 കോടിയായിരുന്നു. 2011-12 ൽ ഇത് 30.4 കോടിയായി ക്രമാതീതമായി വർധിച്ചു. പക്ഷേ അതിനുശേഷം 2017-18 ൽ വീണ്ടും കുറഞ്ഞുവെന്നാണ് ഡാറ്റ കാണിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook