എന്തായിരിക്കും പ്രിയങ്കയുടെ ആദ്യ ട്വീറ്റ്? ആകാംക്ഷയോടെ സൈബര്‍ ലോകം

അക്കൗണ്ട് തുടങ്ങി 14 മണിക്കൂര്‍ പിന്നിടുമ്പോള്‍ 31,000ത്തില്‍ അധികം ആളുകളാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്.

Priyanka gandhi

ന്യൂഡൽഹി: രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തു വച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിലും അരങ്ങേറ്റം കുറിച്ചു. ഞായറാഴ്ച രാത്രി 10.45നാണ് പ്രിയങ്ക ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രിയങ്കയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വെരിഫൈഡ് ആയി.

എന്നാല്‍ പ്രിയങ്ക ഇതുവരെ ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല. അക്കൗണ്ട് തുടങ്ങി 14 മണിക്കൂര്‍ പിന്നിടുമ്പോള്‍ 31,000ത്തില്‍ അധികം ആളുകളാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്. എന്നാല്‍ തന്റെ സഹോദരനും കോണ്‍ഗ്രസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഏഴു പേരെ മാത്രമാണ് പ്രിയങ്ക ഫോളോ ചെയ്യുന്നത്.

പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ എത്തിയതിനെ കുറിച്ച് കോണ്‍ഗ്രസും തങ്ങളുടെ ഔദ്യോഗിക പേജില്‍ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വാദ്രയെ ട്വിറ്ററിലുടെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.

ട്വിറ്ററില്‍ ചേരുന്ന ഏറ്റവും പുതിയ ജനപ്രിയ നേതാവാണ് പ്രിയങ്ക. കഴിഞ്ഞ മാസമാണ് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതി ട്വിറ്ററില്‍ ചേരുന്നത്. ലക്‌നൗവില്‍ പ്രിയങ്ക ഗാന്ധി ഇന്ന് മെഗാ റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായതിനു ശേഷം പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി ആണിത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Priyanka gandhi makes twitter debut gets verified account in moments

Next Story
മോദി പോകുന്നിടത്തെല്ലാം നുണ പറയുന്നു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിRahul Gandhi, Chandrababu Naidu
The moderation of comments is automated and not cleared manually by malayalam.indianexpress.com
X