scorecardresearch
Latest News

സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും കേന്ദ്രം പ്രിയങ്കാ ഗാന്ധിയെ ഒഴിപ്പിക്കുന്നു

ഡല്‍ഹിയിലെ ലോധി എസ്‌റ്റേറ്റിലെ 35-ാം നമ്പര്‍ വീട് ഒരു മാസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നും നോട്ടീസ് മുന്നറിയിപ്പ് നല്‍കുന്നു.

priyanka gandhi,പ്രിയങ്ക ഗാന്ധി, priyanka gandhi bungalow, പ്രിയങ്ക ഗാന്ധി ബംഗ്ലാവ്, priyanka gandhi residence, പ്രിയങ്ക ഗാന്ധി വീട്, priyanka gandhi home, priyanka gandhi spg,പ്രിയങ്ക ഗാന്ധി എസ് പി ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് താമസിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്ര ഭവന, നഗര കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 2019 നവംബറില്‍ പ്രിയങ്കയുടെ എസ് പി ജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എസ് പി ജി സുരക്ഷയില്ലാത്ത ഒരാള്‍ക്ക് സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള വീട് അനുവദിക്കാന്‍ പറ്റില്ലെന്ന് മന്ത്രാലയം പ്രിയങ്കയ്ക്ക് നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസില്‍ പറയുന്നു.

ഡല്‍ഹിയിലെ ലോധി എസ്‌റ്റേറ്റിലെ 35-ാം നമ്പര്‍ വീട് ഒരു മാസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നും നോട്ടീസ് മുന്നറിയിപ്പ് നല്‍കുന്നു.

Read Also: തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമുള്ള ഇസ്ഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. സെപ്ഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ചട്ടങ്ങള്‍ സര്‍ക്കാര്‍ മാറ്റിയെഴുതിയതിനെ തുടര്‍ന്നാണ് ഇവര്‍ സുരക്ഷാ വലയത്തിന് പുറത്തായത്.

1991-ല്‍ മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി എല്‍ടിടിഇയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടശേഷം മൂവരും എസ് പി ജിയുടെ സുരക്ഷയിലായിരുന്നു.

ബിജെപി സര്‍ക്കാരിന്റെ പുതിയ ചട്ടപ്രകാരം മുന്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും അഞ്ച് വര്‍ഷം സുരക്ഷ നല്‍കിയാല്‍ മതിയെന്നാണ്.

Read in English: Priyanka Gandhi asked to vacate government bungalow by August 1

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Priyanka gandhi evacuation government bungalow spg protection