/indian-express-malayalam/media/media_files/uploads/2019/05/priyanka-gandi-cats-003.jpg)
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ അന്വേഷിക്കുന്ന മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് പിന്തുണ അറിയിച്ച് പ്രിയങ്ക ഗാന്ധി. ധനകാര്യ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പതിറ്റാണ്ടോളം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരമെന്ന് പ്രിയങ്ക പറഞ്ഞു. അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും സത്യത്തിനായി പോരാടുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
Also Read:ഐ.എൻ.എക്സ് മീഡിയ കേസ്: ചിദംബരത്തെ തേടി സിബിഐ മൂന്നാം തവണയും വീട്ടിൽ
"ധനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും പതിറ്റാണ്ടോളം ആത്മാർഥതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് പി.ചിദംബരം, രാജ്യസഭയിലെ ബഹുമാനിക്കപ്പെടുന്ന ഏറ്റവും യോഗ്യനുമായ വ്യക്തി. അധികാരത്തോട് മടിയില്ലാതെ സത്യം വിളിച്ചു പറയുകയും ഈ സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ ഭീരുക്കൾക്ക് സത്യം അസൗകര്യപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വേട്ടയാടപ്പെടുന്നു. അദ്ദേഹത്തിനൊപ്പം നിൽക്കും, സത്യത്തിനായി പോരാടും. അതിന്റെ പരിണിത ഫലം എന്താണെങ്കിലും പ്രശ്നമില്ല," പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
but the truth is inconvenient to cowards so he is being shamefully hunted down. We stand by him and will continue to fight for the truth no matter what the consequences are.
2/2— Priyanka Gandhi Vadra (@priyankagandhi) August 21, 2019
അതേസമയം, പി.ചിദംബരത്തെ അന്വേഷിച്ച് സിബിഐ മൂന്നാം തവണയും അദ്ദേഹത്തിന്റെ വസതിയിൽ എത്തി. പി.ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു, ഇതിന് പിന്നാലെയാണ് പി.ചിദംബരത്തെ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്.
Also Read: ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘമെത്തിയത്. എന്നാൽ അദ്ദേഹം വീട്ടിൽ ഇല്ലെന്നായിരുന്നു അന്വേഷണ ഏജൻസികൾക്ക് ലഭിച്ച മറുപടി. ഇതോടെ അർധരാത്രി പി.ചിദംബരത്തിന്റെ വീട്ടിൽ സിബിഐ നോട്ടീസ് പതിച്ചു. ‘രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ഡൽഹി ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയിൽ പതിച്ചിരിക്കുന്നത്. രാവിലെ വീണ്ടും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിൽ എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.