/indian-express-malayalam/media/media_files/uploads/2019/08/priyanka-gandhi.jpg)
ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യ'മാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്നും അതിന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്നുമുള്ള വസ്തുത ഇനിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.
“ഒരു നുണ നൂറു പ്രാവശ്യം പറഞ്ഞത് കൊണ്ട് അത് സത്യമായി മാറില്ല,” പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. സമ്പദ്‌വ്യവസ്ഥയിൽ ചരിത്രപരമായ മാന്ദ്യമുണ്ടെന്ന് ബിജെപി സർക്കാർ അംഗീകരിക്കുകയും അത് പരിഹരിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയും വേണം.
किसी झूठ को सौ बार कहने से झूठ सच नहीं हो जाता। BJP सरकार को ये स्वीकार करना चाहिए कि अर्थव्यवस्था में ऐतिहासिक मंदी है और उन्हें इसे हल करने के उपायों की तरफ बढ़ना चाहिए।
मंदी का हाल सबके सामने है। सरकार कब तक हेडलाइन मैनेजमेंट से काम चलाएगी? #economyhttps://t.co/lRqmm3ngTt— Priyanka Gandhi Vadra (@priyankagandhi) September 3, 2019
മാന്ദ്യം എല്ലാവരുടേയും മുന്നിലുണ്ടെന്നും എത്ര നാളേക്കാണ് സർക്കാർ അത് മൂടിവെക്കാനും കണ്ടില്ലെന്ന് നടിക്കാനും ശ്രമിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യമായ നടപടികൾ സ്വീകരിക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിക്കണമെന്നും ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് പ്രിയങ്ക പറഞ്ഞിരുന്നു.
മാധ്യമങ്ങളെ സ്വാധീനിച്ച് പ്രതിസന്ധി ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതിന് പകരം, സർക്കാർ, കമ്പനികളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിക്കണമെന്ന് അവർ പറഞ്ഞു.
Read More: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല; മന്‍മോഹന്‍ സിങ്ങിന് മറുപടി പറയാനില്ലെന്നും നിര്‍മല സീതാരാമന്‍
വളർച്ചയുടെ ഇടിവിന് നിരവധി പ്രതിപക്ഷ നേതാക്കളും പാർട്ടികളും സർക്കാരിനെ വിമർശിച്ചിരുന്നു. മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സർക്കാരാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആരോപിച്ചിരുന്നു. “രാഷ്ട്രീയ കുടിപ്പക മാറ്റിവെക്കാനും” സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ “വിവേകവും ചിന്താശേഷിയുമുള്ള ആളുകളോട്” ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.
കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചതിന് പിന്നാലെയാണ് വിമർശനവുമായി മൻ മോഹൻ സിങ് രംഗത്തെത്തിയത്. പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഇതോടെ 2017 ല്‍ രാജ്യത്ത് 27 പൊതുമേഖല ബാങ്കുകളുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ അത് 12 ആയി കുറയും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കും. 17.95 ലക്ഷമായിരിക്കും ഇതിന്റെ വരുമാനം. ഇത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി മാറും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us