scorecardresearch
Latest News

‘ഏറെ നാളായി കാത്തിരുന്ന കൂടിക്കാഴ്ച’; ഷെയ്ഖ് ഹസീനയുമായി സ്‌നേഹം പങ്കുവച്ച് പ്രിയങ്ക

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യന്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് ഷെയ്ഖ് ഹസീന എത്തിയത്. ഷെയ്ഖ് ഹസീനയെ ആലിംഗനം ചെയ്തുള്ള ചിത്രം പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു.

ഷെയ്ഖ് ഹസീനയെ കാണാന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങള്‍ മറികടക്കാന്‍ ഷെയ്ഖ് ഹസീന കാണിച്ച ധൈര്യവും വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള പ്രയത്‌നവും തനിക്കെന്നും പ്രചോദനമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Read Also: ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് യുവതി മരിച്ച സംഭവം: കാറ്റിനെ അറസ്റ്റ് ചെയ്യണമെന്ന് അണ്ണാ ഡിഎംകെ നേതാവ്

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യന്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏഴ് ഉടമ്പടികളില്‍ ഒപ്പുവച്ചു. ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ലോകത്തിനു തന്നെ മാതൃകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Priyanka gandhi about bangladesh pm sheikh hasina tweet