/indian-express-malayalam/media/media_files/uploads/2018/02/priyanka-chopra-nirav-modi-7591.jpg)
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ വജ്രവ്യാപാര കമ്പനിയുമായുള്ള കരാര്‍, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര റദ്ദാക്കി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്ക ചോപ്ര പിന്മാറിയതായി താരവുമായി അടുപ്പമുള്ള വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്.
നീരവ് മോദി നടത്തിയ തട്ടിപ്പില്‍ പ്രിയങ്ക ചോപ്രയ്ക്ക് നേരെയും അന്വേഷണം വേണമെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്കയുടെ പിന്മാറ്റം.
സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമാണ് ജ്വല്ലറിയുടെ പരസ്യത്തില്‍ പ്രിയങ്ക അഭിനയിച്ചിരുന്നത്. എന്നാല്‍ നിലവിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്മാറുന്നതെന്നാണ് അറിയിപ്പ്. എന്നാല്‍ തന്റെ കരാര്‍ നേരത്തേ തന്നെ അവസാനിച്ചിരുന്നതിനാല്‍ നിയമപ്രശ്‌നങ്ങളില്ലെന്ന് നടന്‍ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര നേരത്തേ അറിയിച്ചിരുന്നു.
ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. 2017 ജനുവരിയിലാണ് പ്രിയങ്ക കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ നീരവുമായി കരാറിലെത്തിയത്. ഇതിന് മുന്‍പ് ബോളിവുഡ് താരം ലിസ ഹെയ്ഡനായിരുന്നു കമ്പനിയുടെ വജ്രവ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us