/indian-express-malayalam/media/media_files/uploads/2019/01/priyanka-gandhi.jpg)
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പുത്രിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം എന്നത് ശ്രദ്ധേയമാണ്.
Many congratulations to Shri K C Venugopal, Smt. Priyanka Gandhi Vadra and Shri @JM_Scindia on their new appointments. We're fired up & ready to go! https://t.co/q7sMB8m6DO
— Congress (@INCIndia) January 23, 2019
കർണാടകയുടെ ചുമതല വഹിച്ചിരുന്ന കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിനെ ഹരിയാനയുടെ ചുമതലയിലേക്കും മാറ്റി.
നിലവിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍നിന്ന് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുമെന്ന് കോൺഗ്രസുമായി അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നേരത്തെ രാഹുലിനും സോണിയക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മാത്രമാണ് പ്രിയങ്ക ഏർപ്പെട്ടിരുന്നത്.
സംഘടന തലത്തിൽ സജീവമാകുമ്പോൾ തന്നെ വലിയ വെല്ലുവിളികളാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനേയും കോൺഗ്രസിന് ഒഴിവാക്കി ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ച് നേരിടുക എന്ന ദൗത്യമാണ് പ്രിയങ്കയ്ക്ക് ഉണ്ടാവുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.