scorecardresearch

പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു

അഭിപ്രായസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതാണെന്ന് സിനിമയ്ക്ക് എതിരെയുള്ള കേസ് പ്രിയ ഹര്‍ജിയില്‍ പറയുന്നു

അഭിപ്രായസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതാണെന്ന് സിനിമയ്ക്ക് എതിരെയുള്ള കേസ് പ്രിയ ഹര്‍ജിയില്‍ പറയുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priya Warrier

ന്യൂഡൽഹി: ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെ പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ആണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ് അഭിപ്രായസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതാണെന്ന് പ്രിയ ഹര്‍ജിയില്‍ പറയുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് പ്രിയ വാരിയരുടെ ഹര്‍ജി ഫയല്‍ ചെയ്തത്

Advertisment

ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനയിലെ കുറച്ചുപേര്‍ നല്‍കിയ പരാതിയില്‍ തെലങ്കാന പൊലീസ് കേസെടുത്തിരുന്നു. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം.

ഇതിന്റെ പശ്ചാത്തലത്തിലാണ് നായികയും സംവിധായകനും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ നാളെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേയ്ക്കും

Priya Prakash Warrier Omar Lulu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: