ന്യൂഡല്‍ഹി: സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യത മൗലികമായ അവകാശമാണെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശത്തിനും പരിധികളുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചു.

അതേസമയം വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പ്രത്യേക ഒമ്പതംഗ ബെഞ്ചിനു മുമ്പായാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ