ന്യൂഡൽഹി: വ്യക്തിയുടെ സ്വകാര്യത മലികാവകാശമാണോയെന്ന തർക്കത്തിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുക. ചീഫ് ജസ്റ്റിസ് കെ.എസ്.കഹാർ, ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, എസ്എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, ആർകെ അഗർവാൾ, സഞ്ജയ് കിഷോർ കൗൾ, റോഹിൻടൺ നരിമാൻ, എസ്.അബ്ദുൾ നസീർ, അഭയ് മനോഹർ സാപ്ര എന്നിവരാണ് കേസിൽ വാദം കേട്ടത്.

നേരത്തേ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനെ എതിർത്ത് സമർപ്പിച്ച ഹർജിയിലാണ് സ്വകാര്യത സംബന്ധിച്ച തർക്കം ഉണ്ടായത്. ഇതേ തുടർന്ന് ഈ കേസ് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ടു. മുൻകേസുകളിൽ സ്വകാര്യതയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന വിധികൾ പുറപ്പെടുവിച്ചത് കേന്്ര സർക്കാർ ചൂണ്ടിക്കാണിച്ചതോടെ വ്യക്തത വരുത്താൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു.

സ്വകാര്യത മുഴുവനായും ഉറപ്പുവരുത്താനാവില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാടെടുത്തിരിക്കുന്നത്. വിഷയത്തിൽ നിയന്ത്രണങ്ങളോടെ സ്വകാര്യത ഉറപ്പുവരുത്താമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. അതേസമയം സ്വകാര്യത മൗലികാവകാശമാണെന്ന നിലപാടാണ് കേരളം അടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ