scorecardresearch

'ഞാൻ ചെയ്തത് ചെറിയൊരു തെറ്റാണ്'; 7 വയസ്സുകാരിയെ പീഡിപ്പിച്ച പ്രിൻസിപ്പലിന്റെ വിചിത്രമായ ന്യായീകരണം

പ്രിൻസിപ്പൽ സേവ്യർ ആണ് 7 വയസ്സുകാരിയായ വിദ്യാർഥിയെ ശൗചാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്

പ്രിൻസിപ്പൽ സേവ്യർ ആണ് 7 വയസ്സുകാരിയായ വിദ്യാർഥിയെ ശൗചാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ഞാൻ ചെയ്തത് ചെറിയൊരു തെറ്റാണ്'; 7 വയസ്സുകാരിയെ പീഡിപ്പിച്ച പ്രിൻസിപ്പലിന്റെ വിചിത്രമായ ന്യായീകരണം

റാഞ്ചി: സ്കൂൾ വിദ്യാർഥിനിയായ 7 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി അറസ്റ്റിലായ പ്രിൻസിപ്പൽ. താൻ ചെയ്തത് ചെറിയൊരു തെറ്റ് മാത്രമാണെന്നായിരുന്നു പ്രിൻസിപ്പൽ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്.

Advertisment

കൊടർമ ജില്ലയിലെ സ്കൂളിലെ പ്രിൻസിപ്പൽ സേവ്യർ ആണ് 7 വയസ്സുകാരിയായ വിദ്യാർഥിയെ ശൗചാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. കരഞ്ഞപ്പോൾ കയ്യിൽ പണം നൽകി ഈ വിവരം ആരോടും പറയരുതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ പ്രിൻസിപ്പൽ മാധ്യമങ്ങൾക്കു മുന്നിൽ നിരത്തിയത് വിചിത്രമായ ന്യായീകരണങ്ങളായിരുന്നു.

''ഞാൻ ചെയ്തത് വലിയ തെറ്റൊന്നുമല്ല. കുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. പ്രായമായ വ്യക്തിയാണ് ഞാൻ. അപ്രതീക്ഷിതമായി സംഭവിച്ച് പോയതാണ് അത്. എനിക്ക് മാനസിക സംഘർഷമുണ്ട്. എന്റെ ജോലിയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഞാൻ ഹൃദ്രോഗിയാണ്. രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ ഇന്‍സോമനിയ ബാധിതനാണ്''. - പ്രിൻസിപ്പൽ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിൽ വെളളിയാഴ്ചയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് അവർ പരാതിയുമായി പൊലീസിലെത്തിയത്. പരാതിയിൽ കേസെടുത്ത പൊലീസ് സേവ്യറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment
Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: