ലണ്ടൻ: ഡയാന രാജകുമാരിയുടെ പ്രശസ്ത ബ്ലൂ വെൽവറ്റ് വിക്ടർ എഡിൽസ്റ്റെയ്ൻ ഗൗൺ ലേലത്തിന്. ഡെയ്‍ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് 350,000 പൗണ്ട് (ഏകദേശം മൂന്നേകാൽ കോടി രൂപ) ആണ് അടിസ്ഥാന വില. വൈറ്റ് ഹൗസിൽ ഹോളിവുഡ് നടൻ ജോൺ ട്രവോൾട്ടയ്ക്കൊപ്പം നൃത്തം ചെയ്തപ്പോൾ ഡയാന ധരിച്ചിരുന്ന ഗൗണാണിത്.

ഡയാന വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഈ ഗൗൺ മൂന്നുതവണ ധരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 1986 ൽ ഓസ്ട്രേലിയ സന്ദർശനത്തിനായിരുന്നു ആദ്യം ധരിച്ചത്. പിന്നീട് 1991 ൽ ഓപ്പറ ഹൗസിലെത്തിയപ്പോഴും 1997 ൽ ലോർഡ് സ്നോഡൗൺ തന്റെ ചിത്രം പകർത്തുമ്പോഴും ഡയാന ഈ ഗൗൺ ധരിച്ചു. 1997 ജൂണിൽ മരിക്കുന്നതിനു രണ്ടു മാസം മുൻപ് ചാരിറ്റി ധനസമാഹരണത്തിനായി ഡയാന രാജകുമാരി ഗൗൺ ലേലത്തിൽ വച്ചു.

ഫ്ലോറിഡ സ്വദേശിയായ ബിസിനസുകാരി മൗറീൻ ഡോൺകൽ 100,000 യൂറോയ്ക്ക് (93 ലക്ഷത്തോളം) ഗൗൺ ലേലത്തിൽ സ്വന്തമാക്കി. 2011 ൽ അവരിത് ലേലത്തിൽ വച്ചെങ്കിലും ആരും വാങ്ങിയില്ല. പിന്നീട് 2013 ൽ 240,000 പൗണ്ടിന് (ഏകദേശം രണ്ടേകാൽ കോടി രൂപ) ബ്രിട്ടീഷുകാരനായ ഒരാൾ ഭാര്യയ്ക്ക് സമ്മാനമായി നൽകാൻ ഗൗൺ വാങ്ങി. ആറു വർഷങ്ങൾക്കുശേഷം ഗൗൺ വീണ്ടും ലേലത്തിൽ വയ്ക്കുകയാണ്. ഡിസംബർ 9 നാണ് ലേലം നടക്കുക.

Princess Diana, ie malayalam

1997 ഓഗസ്‌റ്റ് 31ന് പാരീസിലുണ്ടായ അപകടത്തിലാണ് ഡയാന രാജകുമാരി മരിക്കുന്നത്. സുഹൃത്ത് ദോദി ഫയദിനൊപ്പം കാറിൽ യാത്രചെയ്യുമ്പോഴായിരുന്നു അപകടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook