Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ബ്രിട്ടണിലെ രണ്ടാം എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. മരണവാർത്ത ബക്കിങ്ഹാം കൊട്ടാര അധികൃതർ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. “വളരെ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ പ്രിയപ്പെട്ട ഭർത്താവ്, റോയൽ ഹൈനസ് രാജകുമാരൻ, എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെ മരണം പ്രഖ്യാപിച്ചത്,” കൊട്ടാരത്തിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു. “ ഇന്ന് രാവിലെ വിൻഡ്‌സർ കാസിലിൽ വച്ച് അദ്ദേഹം അന്തരിച്ചു,” എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വിവാഹദിനത്തിലാണ് എഡിൻ‌ബർഗിലെ ഡ്യൂക്ക് എന്ന പദവി ലഭിച്ച ഫിലിപ്പിന് ലഭിച്ചത്. പത്നിയെ […]

ബ്രിട്ടണിലെ രണ്ടാം എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. മരണവാർത്ത ബക്കിങ്ഹാം കൊട്ടാര അധികൃതർ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

“വളരെ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ പ്രിയപ്പെട്ട ഭർത്താവ്, റോയൽ ഹൈനസ് രാജകുമാരൻ, എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെ മരണം പ്രഖ്യാപിച്ചത്,” കൊട്ടാരത്തിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു. “ ഇന്ന് രാവിലെ വിൻഡ്‌സർ കാസിലിൽ വച്ച് അദ്ദേഹം അന്തരിച്ചു,” എന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

വിവാഹദിനത്തിലാണ് എഡിൻ‌ബർഗിലെ ഡ്യൂക്ക് എന്ന പദവി ലഭിച്ച ഫിലിപ്പിന് ലഭിച്ചത്. പത്നിയെ പിന്തുണയ്ക്കുകയെന്ന കടമ അദ്ദേഹം നിർവഹിച്ചു.

ഫിലിപ്പിന്റെ പദവി വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഒരു പരമാധികാര രാജ്ഞിയുടെ ഭർത്താവിന് ഔദ്യോഗിക പദവിയോ ഔദ്യോഗിക ഭരണ പങ്കാളിത്തമോ ഉണ്ടായിരുന്നില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Prince philip dead united kingdom queen elizabeth

Next Story
ഉന്നാവ് പീഡനക്കേസ് പ്രതിയുടെ ഭാര്യയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി
The moderation of comments is automated and not cleared manually by malayalam.indianexpress.com