scorecardresearch
Latest News

സുരക്ഷാവീഴ്ച: മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി

സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അന്വേഷണം തുടരാനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകി

സുരക്ഷാവീഴ്ച: മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പറഞ്ഞു.

“ഞങ്ങൾ ഈ രീതിയിൽ ചിന്തിക്കുകയാണ്. മുൻപത്തെ പോലെ ഒരു വിരമിച്ച സുപ്രീം കോടതി ജഡ്ജിയായിരിക്കും സമിതിയുടെ തലവൻ, കൂടാതെ പഞ്ചാബ് ഇന്റലിജൻസ് ഐജിയും ഉണ്ടാവും,” കേന്ദ്രത്തിന്റെയും പഞ്ചാബ് സർക്കാരിന്റെയും വാദങ്ങൾ കേട്ട ശേഷം ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട രേഖകൾ സുരക്ഷിതമാക്കാൻ സുപ്രീംകോടതി നേരത്തെ ഒരു സമിതിയെ രൂപീകരിച്ചിരുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ, ചണ്ഡീഗഢിലെ പൊലീസ് ഡയറക്ടർ ജനറൽ, എൻഐഎ ഡയറക്ടർ ജനറൽ നാമനിർദ്ദേശം ചെയ്ത ദേശീയ അന്വേഷണ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരാണ് അതിൽ ഉണ്ടായിരുന്നത്. ഇവരെയും അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തിയേക്കും. ഇതിൽ വിശദമായ ഉത്തരവ് കോടതി ഉടൻ പുറത്തിറക്കും.

സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അന്വേഷണം തുടരാനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകി.

Also Read: സുരക്ഷാ ഭീതി: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുരക്ഷിതമാക്കാൻ സുപ്രീംകോടതി നിർദേശം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Prime miniter narendra modi security breach supreme court probe panel