ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലെത്തി മൂന്ന് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി ഇക്കാലത്തിനിടെ സഞ്ചരിച്ചത് 50 വിദേശ രാഷ്ട്രങ്ങൾ. ആസിയാൻ രാഷ്ട്രങ്ങളുടെ സമ്മേളനത്തിനായി അദ്ദേഹം ഫിലീപ്പീൻസിലെത്തിയതോടെയാണ് 50 രാഷ്ട്രങ്ങളുടെ പട്ടിക തികഞ്ഞത്.

2014 മെയ് 26 നായിരുന്നു പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് ശേഷം നടത്തിയ ആദ്യ സന്ദർശനമാകട്ടെ ഭൂട്ടാനിലേക്കായിരുന്നു. 2014 ജൂൺ 15 നായിരുന്നു സന്ദർശനം. മൂന്നര വർഷത്തിനിടെ അഞ്ച് വട്ടം അമേരിക്കയിലേക്ക് മാത്രം സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ചൈന, ജർമ്മനി, റഷ്യ, ഫ്രാൻസ് തുടങ്ങിയ പ്രധാന രാജ്യങ്ങൾ മൂന്ന് വട്ടം വീതം ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.

ഇതിന് പുറമേ അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, മ്യാന്മർ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇസ്രയേൽ, ഉസ്ബക്കിസ്ഥാൻ എന്നിവയും 37 മറ്റ് രാഷ്ട്രങ്ങളും ഇദ്ദേഹം സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ