ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്യൂവിൽ കണ്ട വിനോദസഞ്ചാരികൾ അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി. പ്രധാനമന്ത്രി എന്താ ഇവിടെ? എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. സത്യാവസ്ഥ അറിയാനായി അടുത്തെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ക്യൂവിൽ നിന്നത് പ്രധാനമന്ത്രിയല്ല, നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുളള ഒരാൾ.

ചാർമിനാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളാണ് മോദിയുടെ അപരനെ കണ്ട് അന്തംവിട്ടുപോയത്. കർണാടകയിലെ ഉടുപ്പി സ്വദശിയായ സദാനന്ദ് നായക് ആണ് മോദിയുടെ രൂപസാദൃശ്യം കൊണ്ട് ആളുകളെ അമ്പരപ്പിച്ചത്. കുടുംബത്തിനൊപ്പമാണ് സദാനന്ദ് ചാർമിനാർ സന്ദർശിക്കാൻ എത്തിയത്. മോദിയെപ്പോലെ ടർബൺ കെട്ടിയും കാവി നിറത്തിലുളള ഷോൾ ധരിച്ചുമായിരുന്നു ഇയാൾ എത്തിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ നരേന്ദ്ര മോദിയാണെന്നേ പറയൂ.

സദാനന്ദിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. 59 കാരനായ സദാനന്ദനെ മോദിയുടെ രൂപസാദൃശ്യം കൊണ്ട് ബിജെപിയുടെ പാര്‍ട്ടി പരിപാടികളിലേക്കും ക്ഷണിക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ