സച്ചിന്റെ ജീവിത കഥ പറയുന്ന സച്ചിൻ എ ബില്യൻ ഡ്രീംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. സിനിമയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായും അദ്ദേഹം എല്ലാ വിധ ആശംസകൾ നേർന്നതായും സച്ചിൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു.

സച്ചിന്റെ ജീവിത യാത്രയും അദ്ദേഹത്തിന്റെ വിജയവും ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നതാണെന്നും 1.25 ബില്യൻ ജനങ്ങൾക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

മെയ് 26 നാണ് സച്ചിൻ എ ബില്യൻ ഡ്രീംസ് പ്രദർശനത്തിനെത്തുന്നത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനായ ജെയിംസ് എർസ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആർ.റഹ്‌മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ