scorecardresearch
Latest News

വിദേശ യാത്രക്ക് മോദി ഇന്ന് പുറപ്പെടും

പുടിൻ, മെർക്കൽ, മാക്രോൺ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും

വിദേശ യാത്രക്ക് മോദി ഇന്ന് പുറപ്പെടും

ന്യൂ​ഡ​ൽ​ഹി: നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടും. ഫ്രാ​ൻ​സ്, ജ​ർ​മ​നി, സ്​​പെ​യി​ൻ, റ​ഷ്യ ​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ്​ സ​ന്ദ​ർ​ശ​ന​ത്തി​​ന്റെ പ്രധാന ല​ക്ഷ്യ​മെ​ന്ന്​ നരേന്ദ്രമോദി അറിയിച്ചു.

ആ​റു​ദി​വ​സം ആണ് പ്രധാനമന്ത്രിയുടെ വിദേശയാത്ര നീണ്ടു നിൽക്കുക. ആദ്യം ജർമനിയിലാണ് മോദി എത്തുക. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ചൊ​വ്വാ​ഴ്​​ച അ​വി​ടെ​നി​ന്ന്​ സ്​​പെ​യി​നി​ലേ​ക്ക്​ പു​റ​പ്പെ​ടും. മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഒരു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​പെ​യി​നി​ലെ​ത്തു​ന്ന​ത്.

Read More : വിദേശയാത്രകള്‍ക്കായി നരേന്ദ്ര മോദി ചെലവിട്ടത് കോടികൾ; വിവരങ്ങൾ പുറത്തുവിട്ടു

സ്​​പെ​യി​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ​ശേഷം റ​ഷ്യ​യി​ലേ​ക്കും അവിടെ നിന്ന് ഫ്രാൻസിലേക്കും പ്രധാനമന്ത്രി പോ​കും. 31 മു​ത​ൽ ജൂ​ൺ ര​ണ്ടു​വ​രെ​യു​ള്ള റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.അടുത്തദിവസം പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫ്രാ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​​ക്രോ​ണു​മാ​യി പാ​രി​സി​ൽ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Prime minister narendra modi starts foreign trip today