ന്യൂഡൽഹി: ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായിരുന്നു ശ്രീദേവിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീദേവിയുടെ മരണം വേദനിപ്പിക്കുന്നതാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു

ശ്രീദേവിയുടെ മരണവാർത്ത ഞെട്ടിച്ചുവെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത്. ശ്രീദേവിയുടെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തെ തകർക്കുന്നതാണ്. മൂട്രാം പിറെ, ലംഹേ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ സിനിമകളിലെ ശ്രീദേവിയുടെ പ്രകടനം മറ്റു അഭിനേതാക്കൾക്ക് പ്രചോദനം നൽകുന്നതാണ്. ശ്രീദേവിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ സിനിമാ ലോകത്തെ ഇഷ്ട താരങ്ങളിലൊരാളായ ശ്രീദേവിയുടെ പെട്ടെന്നുളള മരണം ഞെട്ടലുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി. അവിശ്വസനീയമായ കഴിവുകളുമുള്ള ഒരു നടിയായിരുന്നു ശ്രീദേവിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

കണ്ണൈ കലൈമാനേ: ശ്രീദേവിയെ ഓര്‍ത്ത് കമല്‍

സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ പെട്ടെന്നുളള മരണം ഞെട്ടലുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. ആരാധകരുടെ മനസ്സില്‍ ശ്രീദേവി എന്നും ജീവിക്കുമെന്നും ശശി തരൂര്‍ എഴുതി.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ശ്രീദേവിയുടെ മരണത്തെ അനുശോചിച്ച് ട്വീറ്റ് ചെയ്തു.

ഹൃദയസ്തംഭനം മൂലമായിരുന്നു ശ്രീദേവിയുടെ മരണം. 54 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെ ദുബായിൽ വച്ചായിരുന്നു മരണമെന്ന് ശ്രീദേവിയുടെ ഭര്‍തൃ സഹോദരന്‍ സഞ്ജയ് കപൂര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഭര്‍ത്താവ് ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി എന്നിവര്‍ മരണസമയത്ത് ശ്രീദേവിയ്ക്കൊപ്പം ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ