/indian-express-malayalam/media/media_files/2025/11/17/pm-modi-2025-11-17-22-32-43.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: ബിഹാറിൽ പുരഷന്മാരെക്കാൾ കൂടുതലായി സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തിയെന്നും ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണത്തിൽ സംസാരിക്കുകായയിരുന്നു പ്രധാനമന്ത്രി.
തിരഞ്ഞെടുപ്പ് ഫലം, കേവലം രാഷ്ട്രീയ മുൻഗണന മാത്രമല്ലെന്നും ബിഹാർ ജനതയുടെ ആഗ്രഹങ്ങളെ പ്രതിഫലിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ബിഹാറിലെ ജനങ്ങൾ അവരുടെ അഭിലാഷങ്ങൾ എന്താണെന്ന് കാണിച്ചുതന്നു. ആ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരിലാണ് അവർ വിശ്വാസം അർപ്പിച്ചത്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യ വെറുമൊരു വളർന്നുവരുന്ന വിപണി മാത്രമല്ലെന്നും വളർന്നുവരുന്ന മാതൃക കൂടിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തണം. കഴിഞ്ഞ ദശകങ്ങളിൽ ചില പാർട്ടികൾ അവരുടെ സ്വന്തം താൽപ്പര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് നമ്മൾ കണ്ടതാണ്. എന്നാൽ 12 കോടി ശുചിമുറികൾ നിർമ്മിക്കാനുള്ള ഞങ്ങളുടെ ദൗത്യം തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനത്തിന് വിധിക്കപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിച്ചു, അദ്ദേഹം പറഞ്ഞു.
Also Read: കള്ളപ്പണത്തിന്റെ ദേശാന്തരഗമനത്തിന് പുതിയ ആയുധം; കറ പുരണ്ട ക്രിപ്റ്റോ കറൻസി
സമകാലിക വെല്ലുവിളികളെയും പ്രശ്നങ്ങളെയും കുറിച്ച് മാറ്റത്തിന് രൂപം നൽകുകയും വിമർശനാത്മക ചിന്തയ്ക്ക് പ്രചോദനം നൽകുകയും ചെയ്ത പ്രഭാഷകരെ ക്ഷണിക്കുന്നതാണ് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാംനാഥ് ഗോയങ്കെയുടെ പേരിലുള്ള പ്രഭാഷണം. ചടങ്ങിൽ രാംനാഥ് ഗോയങ്കയെക്കുറിച്ച് വാചാലനായ മോദി, അദ്ദേഹം എപ്പോഴും സത്യത്തോടൊപ്പം നിലകൊണ്ടിട്ടള്ള വ്യക്തിയാണെന്നും ദേശീയ താൽപ്പര്യമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.
Read More: ചെങ്കോട്ട സ്ഫോടനം: റോക്കറ്റ് നിർമിക്കാൻ ശ്രമിച്ച ഉമർ നബിയുടെ സഹായി അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us