ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈ കൊടുക്കാന്‍ തിക്കും തിരക്കും കൂട്ടി വിദ്യാര്‍ഥികള്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്താന്‍ ചെങ്കോട്ടയിലെത്തിയതാണ് നരേന്ദ്ര മോദി. ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് ശേഷം നരേന്ദ്ര മോദി കുട്ടികളുടെ അടുത്തേക്ക് പോയി. അപ്പോഴാണ് വിദ്യാര്‍ഥികള്‍ കൂട്ടമായി നരേന്ദ്ര മോദിക്ക് ചുറ്റും കൂടിയത്. പ്രധാനമന്ത്രിക്ക് കൈ കൊടുക്കാന്‍ പിന്നീട് തിക്കും തിരക്കും കൂട്ടുകയായിരുന്നു വിദ്യാര്‍ഥികള്‍.
73-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാവിലെ ഏഴിനാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പതാക ഉയര്‍ത്തിയ ശേഷം മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
#WATCH Prime Minister Narendra Modi meets children at Red Fort in Delhi on the occasion of 73rd #IndiaIndependenceDay (Earlier visuals) pic.twitter.com/YUNw3v9gQ7
— ANI (@ANI) August 15, 2019
കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവനെ പ്രത്യേകമായി നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അറിയിച്ചു. സേന നവീകരണം അടക്കമുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വഹിക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനിക സംസ്കാരത്തില്‍ ജനങ്ങള്‍ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ഡിഫൻസ് സ്റ്റാഫ് എന്നായിരിക്കും പുതിയ പ്രതിരോധ മേധാവി അറിയപ്പെടുക.
പത്ത് ആഴ്ചക്കുള്ളില്‍ 60 നിയമങ്ങള്‍ എടുത്തുകളഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആ നിയമങ്ങള്‍ ആവശ്യമില്ലാത്തവ ആയിരുന്നു. അവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യാ വർധനവ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ഭാവിയിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. കുടുംബാസൂത്രണത്തെ കുറിച്ച് ആലോചിക്കണമെന്നും നരേന്ദ്ര മോദി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook