/indian-express-malayalam/media/media_files/uploads/2020/11/modi-new.jpg)
ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി രാജ്യത്ത് തങ്ങളുടെ സാന്നിദ്ധ്യം വിപുലമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ കോവിഡ് -19 രോഗവ്യാപനത്തെത്തുടർന്നുള്ള പ്രശ്നങ്ങളെ നേരിട്ട രീതിയെ ഈ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More: ബിഹാറിലെ എൻഡിഎയുടെ വിജയത്തിന് കാരണം നരേന്ദ്ര മോദി: ചിരാഗ് പാസ്വാൻ
ബിജെപിക്ക് രാജ്യത്തുടനീളം അതിന്റെ കാൽപ്പാടുകൾ പതിപ്പിക്കാനായെന്നാണ് ബിഹാർ തിരഞ്ഞെടുപ്പിന്റെയും ഒപ്പം മറ്റു സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കുന്നവരെ മാത്രമേ ജനങ്ങൾ പിന്തുണയ്ക്കൂ എന്ന് ഈ ഫലം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
11, 2020BJP National President Shri @JPNadda arrives at party headquarters in New Delhi. https://t.co/BYhPWEz0yj
— BJP (@BJP4India)
BJP National President Shri @JPNadda arrives at party headquarters in New Delhi. https://t.co/BYhPWEz0yj
— BJP (@BJP4India) November 11, 2020
തെരഞ്ഞെടുപ്പ് ബീഹാറിലെ വികസന പ്രവർത്തനങ്ങളുടെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരും ദളിതരും പിന്നാക്കം നിൽക്കുന്നവരും അവരുടെ പ്രാതിനിധ്യം കാണുന്ന ഒരേയൊരു ദേശീയ പാർട്ടിയാണ് ബിജെപിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More: വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചു; നിതീഷ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആർജെഡി
റീ പോളിങ്ങുണ്ടായില്ല എന്നതും സമാധാനപരമായ വോട്ടിംഗും ബിഹാർ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളായിരുന്നുവെന്നും മുൻകാലങ്ങളിൽ അവിടെ നിന്ന് ബൂത്ത് പിടിച്ചെടുക്കുന്നതിനുള്ള വാർത്തകളായിരുന്നു വന്നുകൊണ്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിതീഷ് കുമാറിനെക്കുറിച്ചോ ജെഡിയുവിനെക്കുറിച്ചോ ഒരു പരാമർശവും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
#WATCH Delhi: BJP workers take part in the celebrations at BJP headquarters, following the victory of NDA in #BiharElections2020
Prime Minister Narendra Modi will address the party workers shortly. pic.twitter.com/vSkWTr3k7X
— ANI (@ANI) November 11, 2020
ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തെത്തുടർന്ന് ബിജെപി പ്രവർത്തകർ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആഹ്ളാദ പ്രകടനം നടത്തുന്നിയിരുന്നു. ബിജെപി ആസ്ഥാനത്തെത്തിയ പാർട്ടി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ളവർ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
/indian-express-malayalam/media/post_attachments/WFzQGQDcODDOnKmStGhz.jpg)
അതേസമയം, ബീഹാർ വോട്ടെടുപ്പിനെക്കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണത്തിൽ ജെഡിയു നേതാവ് നിതീഷ് കുമാർ പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു, “എൻഡിഎയ്ക്ക് നൽകിയ ഭൂരിപക്ഷത്തിന് ഞാൻ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു," നിതീഷ് പറഞ്ഞു.
ബിഹാറിൽ 243 അംഗ നിയമസഭയിൽ 125 സീറ്റിലാണ് എൻഡിഎ വിജയിച്ചത്. 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.