/indian-express-malayalam/media/media_files/uploads/2022/08/Stray-dogs-1.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം പുനഃപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മൃഗങ്ങളോട് 'ഭയാനകമായ ക്രൂരത' ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവുമായിരിക്കും.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബിൽ പരസ്യമാക്കുകയും 2022 ഡിസംബർ ഏഴ് വരെ പൊതുജനാഭിപ്രായം തേടുകയും ചെയ്തു.
വരുന്ന ശീതകാല സമ്മേളനത്തിലോ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലോ ബില്ല് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
'ഭയാനകമായ ക്രൂരത' എന്ന പുതിയ വിഭാഗത്തിന് കീഴിൽ 'മൃഗീയത' ഒരു കുറ്റകൃത്യമായി ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അത് ഭയനകമായ ക്രൂരതയെ "ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി" എന്നാണ് നിർവചിക്കുന്നത്.
"ഭയനാകമായ ക്രൂരതയ്ക്ക് ഏറ്റവും കുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷിക്കപ്പെടും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കിൽ ചിലവ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടർമാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാം,” കരട് നിർദേശത്തില്‍ പറയുന്നു.
ഒരു മൃഗത്തെ കൊല്ലുന്നതിന് പരമാവധി അഞ്ച് വർഷം തടവും പിഴയും കരട് നിർദേശിക്കുന്നു. ഇതിനായി സെക്ഷൻ 11(ബി) എന്ന പുതിയ ക്ലോസ് നിർദ്ദേശിച്ചിട്ടുണ്ട്.
മൃഗങ്ങൾക്ക് 'അഞ്ച് സ്വാതന്ത്ര്യം' നൽകുന്ന പുതിയ സെക്ഷൻ മൂന്ന് എ ഉൾപ്പെടുത്താനും കരട് നിർദ്ദേശിക്കുന്നു. “ഒരു മൃഗത്തിന്റെ ചുമതലയുള്ള ഓരോ വ്യക്തിയുടെയും കടമയാണ് മൃഗത്തിന് ഇനിപ്പറയുന്നവ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത്: 1) ദാഹം, വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽ നിന്നുള്ള മോചനം; 2) പരിസ്ഥിതി കാരണം അസ്വാസ്ഥ്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം; 3) വേദന, പരിക്കുകൾ, രോഗങ്ങൾ എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യം; 4) ജീവിവർഗങ്ങളുടെ സാധാരണ പെരുമാറ്റം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം; കൂടാതെ 5) ഭയത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us