Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയിൽ 15 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഓക്സിജനുമായി ബന്ധപ്പെട്ട് മരണങ്ങള്‍ സംഭവിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്ത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് സംഭവം

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

പനജി: രോഗികള്‍ക്ക് നല്‍കുന്ന ഓക്സിജന്റെ സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 15 മരണം. പുലര്‍ച്ച രണ്ടിനും ആറിനും ഇടയിലാണ് സംഭവം. സംസ്ഥാനത്ത് ഓക്സിജനുമായി ബന്ധപ്പെട്ട് മരണങ്ങള്‍ സംഭവിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്ത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രിയാണിത്.

“വ്യാഴാഴ്ച രാവിലെ ഒരു മണിയോടെയാണ് ഓക്സിജന്‍ വിതരണം ചെയ്യുന്ന പ്രധാന പൈപ്പില്‍ സമ്മര്‍ദം കുറഞ്ഞത്. രോഗികള്‍ ശ്വാസ തടസം നേരിടുന്നതായി ബന്ധുക്കള്‍ രാത്രി വിളിച്ചറയിച്ചു. രോഗികളുടെ സാച്ചുറേഷന്‍ ലെവല്‍ 40-50 ആയി കുറഞ്ഞു. പെട്ടെന്ന് തന്നെ ആരോഗ്യനിലയില്‍ വ്യത്യാസം ഉണ്ടാകുകയും മരിക്കുകയും ചെയ്തു.” ഡോക്ടര്‍ വിശദീകരിച്ചു.

Also Read: വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പരിചരണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓക്സിജന്‍ സമ്മര്‍ദത്തില്‍ ഉണ്ടാകുന്ന പ്രശ്നം കഴിഞ്ഞ രണ്ടാഴ്ചയായി നിലനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ കോവിഡ് വാര്‍ഡില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി. “ഇന്നലെ 18 രോഗികളാണ് വെന്റിലേറ്ററില്‍ തുടര്‍ന്നത്. പെട്ടന്നാണ് ആരോഗ്യനില വഷളായത്. ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. രണ്ട് പേര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്,” ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെ ഓക്സിജന്‍ വിതരണത്തിന്റെ ചുമതലയുള്ള അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയിലെ കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചയില്‍ ഹൈക്കോടതിയെ സമീപിച്ച ശ്രുതി ചതുര്‍വേദിക്ക് ഓക്സിജന്‍ പ്രശ്നം നേരിടുന്നുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ച് വേണ്ട നടപടികള്‍ വോളന്റിയർ കൂടിയായ ശ്രുതി സ്വീകരിച്ചിരുന്നു. എന്നാല്‍ രാത്രി ഒരു മണിയോടെ വീണ്ടും സമാന സാഹചര്യം ഉണ്ടായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pressure variation in oxygen 15 covid patients died in goa

Next Story
തമിഴ്‌നാട്ടില്‍ ബോയിലിറില്‍ പൊട്ടിത്തെറി; നാല് മരണം, 15 പേര്‍ക്കു പരുക്ക്boiler blast in pesticide manufacturing company, Tamil nadu blast, TN boiler blast, boiler blast in Cuddalore, Cuddalore blast, Tamil nadu govt, Tamil Nadu news, India news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com