scorecardresearch

രാഷ്ട്രപതിയുടെ സന്ദർശനം; പ്രോട്ടോക്കോൾ ലംഘിച്ചതായി പ്രതിപക്ഷ നേതാവിന് പരാതി

വരിയിൽ ഏറ്റവും പിന്നിലായാണ് പ്രതിപക്ഷ നേതാവിന് സ്ഥാനം ലഭിച്ചതെന്നാണ് ആക്ഷേപം

വരിയിൽ ഏറ്റവും പിന്നിലായാണ് പ്രതിപക്ഷ നേതാവിന് സ്ഥാനം ലഭിച്ചതെന്നാണ് ആക്ഷേപം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
;ചെന്നിത്തല, നിയമസഭ, കൈയ്യാങ്കളി കേസ്, Chennithala, Legislative Assembly, MLA clash

ആലപ്പുഴ: സ്ഥാനമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദം. ആലപ്പുഴയിൽ രാഷ്ട്രപതിക്ക് സ്വീകരണം നൽകിയ ചടങ്ങിൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇവിടെ ഏറ്റവും പുറകിലായാണ് സ്ഥാനം ലഭിച്ചത്. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടക്കം രാഷ്ട്രപതിയെ സ്വീകരിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അവസരം ലഭിച്ചത്.

Advertisment

പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവിന് ഏറ്റവും മുന്നിലാണ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഏറ്റവും പിന്നിലായി സ്ഥാനം അനുവദിച്ചതോടെ പ്രതിപക്ഷ നേതാവും അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തകരും രോഷാകുലരാവുകയായിരുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഇതേക്കുറിച്ച് പരാതി നൽകുമെന്ന് പിന്നീട് രമേശ് ചെന്നിത്തല വ്യക്തമാക്കി. അമൃതാനന്ദ മയിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട അമൃതപുരിയിൽ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് എത്തിയത്.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: