scorecardresearch

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനം

എന്‍എസിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ഥിയക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു

എന്‍എസിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ഥിയക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു

author-image
WebDesk
New Update
Presidential Election

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത സമ്മേളനം വിളിച്ചുചേർത്ത ത്രിണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Advertisment

'നിരവധി പാർട്ടികൾ ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തു. ഞങ്ങൾ ഒരു പൊതു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. എല്ലാവരും ഈ സ്ഥാനാര്‍ഥിക്ക് പിന്തുണ നൽകും. മറ്റുള്ളവരുമായി കൂടിയാലോചിക്കും. ഇതൊരു നല്ല തുടക്കമാണ്. മാസങ്ങള്‍ക്ക് ശേഷമാണ് എല്ലാവരും ഒന്നിച്ചിരിക്കുന്നത്,' മമത ബാനര്‍ജി വ്യക്തമാക്കി.

യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശരദ് പവാര്‍ ഒരിക്കല്‍ കൂടി ആവശ്യം നിരസിക്കുകയായിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേരുകളും മമത ബാനർജി നിർദ്ദേശിച്ചതായി ആർഎസ്പി നേതാവ് എൻകെ പ്രേംചന്ദ്രൻ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, എന്‍സിപി, ഡിഎംകെ, ആര്‍ജെഡി, ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തില്‍ പങ്കെടുത്തു. അതേസമയം എഎപി, എസ്എഡി, എഐഎംഐഎം, ടിആര്‍എസ്, ബിജെഡി എന്നി പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. ജൂലൈ 18 നാണ് തിരഞ്ഞെടുപ്പ്.

Advertisment

എൻസിപിയില്‍ നിന്ന് ശരദ് പവാർ, പ്രഫുൽ പട്ടേൽ, കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ, ജയറാം രമേഷ്, രൺദീപ് സുർജേവാല, ജെഡി(എസ്)ന്റെ എച്ച്ഡി ദേവഗൗഡ, എച്ച്ഡി കുമാരസ്വാമി, എസ്പിയുടെ അഖിലേഷ് യാദവ്, പിഡിപിയുടെ മെഹബൂബ മുഫ്തി, ഷണൽ കോൺഫറൻസിന്റെ ഒമർ അബ്ദുള്ള എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കള്‍.

Also Read: രാഹുൽ ഗാന്ധിയെ ഇ.ഡി മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു, ഡൽഹിയിൽ സംഘർഷം

Mamata Banerjee President Election Akhilesh Yadhav Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: