scorecardresearch
Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്‌ത്തി ക്രോസ് വോട്ടിങ്

നിയമസഭയിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകാത്ത സംസ്ഥാനമായ കേരളത്തിൽ നിന്ന് ഒരു വോട്ട് പോലും മുർമുവിന് ലഭിച്ചു

Draupadi Murmu, bjp, ie malayalam

വ്യാഴാഴ്ച നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ, എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പായിരുന്നു. ദ്രൗപദിക്ക് തിളക്കമാർന്ന ജയം സമ്മാനിക്കാൻ ചില ക്രോസ് വോട്ടുകളും സഹായിച്ചു. എന്നാൽ ക്രോസ് വോട്ടിങ്ങിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകളുൾ ഉണ്ടാക്കിയിട്ടുണ്ട്.

പാർലമെന്റിന്റെ ഇരുസഭകളിലെയും 17 എംപിമാരും സംസ്ഥാനങ്ങളിൽ നിന്നുള്ള 126 എംഎൽഎമാരും പാർട്ടി ലൈനുകൾ ലംഘിച്ച് മുർമുവിന് വോട്ട് ചെയ്തതായി ബിജെപി അവകാശപ്പെട്ടു. ആകെയുള്ള 4701 വോട്ടുകളിൽ 2824 എണ്ണം അവർ നേടി, പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയ്ക്ക് 1877 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഗുജറാത്തിൽ 10, അസമിൽ 22, ഉത്തർപ്രദേശിൽ 12, ഗോവയിൽ 4 എംഎൽഎമാർ മുർമുവിന് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കൾ പറയുന്നു. സംസ്ഥാനങ്ങൾ തിരിച്ചുള്ള വോട്ടിങ് പാറ്റേൺ വിശദമായി വിലയിരുത്തിയ ശേഷമേ വിശദാംശങ്ങൾ ലഭ്യമാകൂ.

സിൻഹയ്ക്ക് പ്രതീക്ഷിച്ച വോട്ടുകൾ നേടാനാകാതെ വന്നത് പ്രതിപക്ഷ ഐക്യത്തിൽ ചോദ്യ ചിഹ്നമായിരിക്കുകയാണ്. അതേസമയം, ആദിവാസികളുടെ പിന്തുണ നിലനിർത്താൻ മുർമുവിനോടൊപ്പം നിൽക്കുകയല്ലാതെ തങ്ങളിൽ പലർക്കും മറ്റ് മാർഗമില്ലായിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശ്, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലെ മുഴുവൻ സഭകളുടെയും പിന്തുണ മുർമു ഉറപ്പിച്ചു. നിയമസഭയിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകാത്ത സംസ്ഥാനമായ കേരളത്തിൽ നിന്ന് ഒരു വോട്ട് പോലും മുർമുവിന് ലഭിച്ചു.

ബിജെപി ബദലായി ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന തെലങ്കാനയിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് 3 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ, സിൻഹ 113 വോട്ടുകൾ നേടി. അസാധുവായ വോട്ടുകളുടെ എണ്ണം 2017ൽ 77 ആയിരുന്നു, ഈ തിരഞ്ഞെടുപ്പിൽ 53 ആയി കുറഞ്ഞു.

Presidential polls, ie malayalam

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് 2017ൽ 65.65 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ മുർമുവിന് ഇതിനെ അപേക്ഷിച്ച് കുറവായിരുന്നു 64.03 ശതമാനം.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും അധികാരം നഷ്‌ടമായതും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ സീറ്റ് നിലയിലുണ്ടായ ഇടിവും എൻഡിഎ സ്ഥാനാർത്ഥിയുടെ വോട്ടുകൾ കുറയാൻ കാരണമായി. ഉദാഹരണത്തിന്, 2017-ൽ കോവിന്ദിന് രാജസ്ഥാനിൽ 166 വോട്ടുകൾ ലഭിച്ചു, ഇത്തവണ അത് 75 ആയി കുറഞ്ഞു. തമിഴ്‌നാട്ടിൽ സഖ്യകക്ഷിയായ എഐഎഡിഎംകെ ഡിഎംകെയെ പരാജയപ്പെടുത്തിയപ്പോൾ അത് 134ൽ നിന്ന് 75 ആയി കുറഞ്ഞു.

മഹാരാഷ്ട്രയിൽ 280 ൽനിന്നും 181 ആയി, ഗുജറാത്തിൽ ഇത് 132ൽ നിന്ന് 121 ആയി കുറഞ്ഞു. മധ്യപ്രദേശിൽ 171 നിന്നും 146 ആയി. എഎപി അധികാരത്തിലെത്തിയ പഞ്ചാബിൽ 2017 ൽ ലഭിച്ച 18ൽ നിന്ന് 8 വോട്ടുകൾ മാത്രമാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് ഇത്തവണ നേടാനായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി ഉയർന്നുവന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ മുർമുവിന് ലഭിച്ചത് 71 വോട്ടുകൾ – 2017 ൽ 11 ആയിരുന്നു. കർണാടകയിൽ വോട്ട് 56 ൽ നിന്ന് 150 ആയി ഉയർന്നു. 2017 ൽ കോവിന്ദിന് 522 എംപിമാരുടെ പിന്തുണയുണ്ടായിരുന്നു. മുർമുവിന് 540 എംപിമാരുടെ പിന്തുണയാണുള്ളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Presidential polls cross voting for murmu bares cracks in opposition unity