scorecardresearch

'എന്നെ ഇംപീച്ച് ചെയ്താല്‍ ജനങ്ങള്‍ കലാപം നടത്തും'; ഡോണള്‍ഡ് ട്രംപ്

ട്രംപുമായി അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്ന് അവകാശപ്പെട്ടു രംഗത്തുവന്ന സ്ത്രീകളെ പണം കൊടുത്തു നിശ്ശബ്ദരാക്കിയെന്നാണു കുറ്റാരോപണം

ട്രംപുമായി അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്ന് അവകാശപ്പെട്ടു രംഗത്തുവന്ന സ്ത്രീകളെ പണം കൊടുത്തു നിശ്ശബ്ദരാക്കിയെന്നാണു കുറ്റാരോപണം

author-image
WebDesk
New Update
america, national emergency, അമേരിക്ക, അടിയന്തരാവസ്ഥ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india

വാഷിങ്ടണ്‍: ഡെമോക്രാറ്റുകള്‍ തന്നെ ഇംപീച്ച് ചെയ്യുമെന്ന ആശങ്കയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്നെ ഇംപീച്ച് ചെയ്യുകയാണെങ്കില്‍ ജനങ്ങള്‍ കലാപം നടത്തുമെന്നും ട്രംപ് റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മുന്‍ അഭിഭാഷകനായ മൈക്കല്‍ കോഹന്‍ കുറ്റകൃത്യം ചെയ്തെന്ന രേഖകള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഹാജരാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ട്രംപുമായി അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്ന് അവകാശപ്പെട്ടു തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ രംഗത്തുവന്ന രണ്ട് സ്ത്രീകളെ പണം കൊടുത്തു നിശ്ശബ്ദരാക്കിയെന്നാണു ട്രംപിനെതിരായ കുറ്റാരോപണം.

മൈക്കല്‍ കോഹനാണ് പണം നല്‍കിയതെന്നാണ് ആരോപണം. എന്നാല്‍ ഇത് ട്രംപ് നിഷേധിച്ചു. 'കോഹന്‍ അഭിഭാഷകനാണ്. എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. തെറ്റായി ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല,' ട്രംപ് പറഞ്ഞു.

ട്രംപ് നേരിട്ടു കുറ്റകൃത്യം ചെയ്തതായി പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പണം കൊടുത്തുവെന്നു ട്രംപിന്റെ അഭിഭാഷകനും ഇടപാടുകാരൻ മൈക്കൽ കോഹനും സമ്മതിച്ചതായാണു കോടതി രേഖകളിലുള്ളത്. കോഹൻ നടത്തിയതു കുറ്റകൃത്യമാണെന്നും ട്രംപ് നേരിട്ട് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണു പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കിയത്. ഇത് ട്രംപിനെതിരായ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി.

America Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: