Latest News

ഡൽഹി കൂട്ടബലാത്സംഗ കേസ്: പ്രതി വിനയ് ശർമയുടെ ദയാഹർജി രാഷ്ട്രപതി തളളി

കോടതി ഉത്തരവ് പ്രകാരം പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ​ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരുടെ വധശിക്ഷ ഇന്നു രാവിലെ 6 നു നടപ്പാക്കേണ്ടതായിരുന്നു

Vinay Sharma, ie malayalam

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളിലൊരാളായ വിനയ് ശർമയുടെ ദയാഹർജി രാഷ്ട്രപതി തളളി. ബുധനാഴ്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിനു മുൻപാകെ വിനയ് ശർമ ദയാഹർജി സമർപ്പിച്ചത്. ആരും തനിക്കു പറയാനുളളത് കേട്ടില്ലെന്നും രാഷ്ട്രപതി അതിനു തയാറാകണമെന്നുമായിരുന്നു ദയാഹർജിയിൽ ആവശ്യപ്പെട്ടിരുന്നതെന്ന് വിനയ് ശർമയുടെ അഭിഭാഷകൻ പറഞ്ഞു. വിനയ് ശർമയുടെ ദയാഹർജി സുപ്രീം കോടതി നേരത്തെ തളളിയിരുന്നു.

പ്രതികളുടെ വധശിക്ഷ പട്യാല ഹൗസ് കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. മരണവാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ ഹർജിയിലാണു അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയുടെ ഉത്തരവ്. രാഷ്ട്രപതിക്കു ദയാഹർജി നൽകിയിട്ടുളള വിനയ് ശർമ ഒഴികെയുളള 3 പ്രതികളെ ഇന്നു തൂക്കിലേറ്റാമെന്നു തിഹാർ ജയിൽ അധികൃതർ അറിയിച്ചെങ്കിലും കോടതി നിരസിച്ചു. ഒരേ സമയത്തു ചെയ്ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ചു ശിക്ഷ നൽകിയാൽ മതിയെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്താണ് പട്യാല ഹൗസ് കോടതി വധശിക്ഷ മരവിപ്പിച്ചത്. പ്രതികളുടെ നിയമവഴികളെല്ലാം പൂർത്തിയായ ശേഷമാകും കോടതി ഇനി വധശിക്ഷ നടപ്പാക്കാനുള്ള വാറന്റ് പുറപ്പെടുവിക്കുക.

Read Also: കേന്ദ്ര ബജറ്റ്: ഇന്ന്, അറിയേണ്ടതെല്ലാം

കോടതി ഉത്തരവ് പ്രകാരം പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ​ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരുടെ വധശിക്ഷ ഇന്നു രാവിലെ 6 നു നടപ്പാക്കേണ്ടതായിരുന്നു. ഇതു രണ്ടാം തവണയാണു പ്രതികളുടെ മരണ വാറന്റ് റദ്ദാക്കുന്നത്. ജനുവരി 22നു വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവെങ്കിലും പിന്നീട് ഇത് ഫെബ്രുവരി 1 ലേക്കു മാറ്റുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: President rejects mercy plea of another convict 2012 delhi gangrape case

Next Story
ബ്രെക്സിറ്റ് പൂര്‍ത്തിയായി, ബ്രിട്ടന്‍ യൂറോപ്യൻ യൂണിയന് പുറത്ത്ബ്രെക്സിറ്റ്, brexit, european parliament, european parliament vote, european parliament on brexit, brexit deal, brexit date, brexit explained, indian express,
The moderation of comments is automated and not cleared manually by malayalam.indianexpress.com