സിയാച്ചിൻ സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ്; സൈനികർക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം

നീണ്ട പതിനാല് വർഷത്തിന് ശേഷം ആദ്യമായാണ് സിയാച്ചിനിൽ ഇന്ത്യൻ രാഷ്ട്രപതി എത്തുന്നത്

സിയാച്ചിൻ: സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുളള ഇന്ത്യൻ സൈന്യത്തിന്റെ സൈനിക ക്യാംപ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സന്ദർശിച്ചു. അന്തരീക്ഷ താപം -50 ഡിഗ്രി വരെ താഴുന്ന ഏറ്റവും ശൈത്യമേറിയ ഈ സൈനിക ക്യാംപിലെത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയായി ഇതോടെ രാം നാഥ് കോവിന്ദ്.

“നിങ്ങളുടെ ധീരതയും ശൗര്യവും ആണ് രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമെന്ന വിശ്വാസം ജനങ്ങൾക്ക് നൽകുന്നത്,” രാഷ്ട്രപതി പറഞ്ഞു. സിയാച്ചിനിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർക്കൊപ്പമാണ് രാജ്യവും സർക്കാരുമെന്ന് പറയാനാണ് താനിവിടെ എത്തിയതെന്ന് രാജ്യത്തെ സായുധസേന വിഭാഗങ്ങളുടെ പരമാധികാരിയായ രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് സിയാച്ചിനിലെ സൈനികരോട് സംസാരിക്കുന്നു

“ഇത്തരം ഒരിടത്ത് സദാസമയവും ജാഗ്രതയോടെ നിൽക്കുക എന്നത് അസാമാന്യമാണ്. അവരുടെ നിശ്ചയദാർഢ്യത്തിനും ആത്മാർത്ഥതയ്ക്കും പരമാവധി പ്രശംസ നൽകേണ്ടതുണ്ട്. അവരുടെ ദേശസ്നേഹം ഓരോ ഇന്ത്യാക്കാരനും മാതൃകയാണ്,” രാഷ്ട്രപതി കൂട്ടിച്ചേർത്തു.

സിയാച്ചിനിലെ യുദ്ധസ്‌മാരകം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദർശിക്കുന്നു

ഡൽഹിയിലെത്തുമ്പോൾ രാഷ്ട്രപതി ഭവനിൽ വരാൻ ഓരോ സൈനികനും പ്രത്യേകം ക്ഷണം രാഷ്ട്രപതി നൽകി. സിയാച്ചിൻ യുദ്ധസ്മാരകത്തിൽ രാഷ്ട്രപതി അഭിവാദ്യമർപ്പിച്ചു. 1984 ൽ ബേസ് ക്യാംപ് സ്ഥാപിച്ച ശേഷം ഇതുവരെ 11000 സൈനികൾ ഇവിടെ വച്ച് മരിച്ചിട്ടുണ്ട്. 2004 ൽ അന്നത്തെ രാഷ്ട്രപതി എപിജെ അബ്‌ദുൾ കലാമാണ് ഇതിന് മുൻപ് സിയാച്ചിൻ സന്ദർശിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: President ram nath kovind siachen indian army bipin rawat

The moderation of comments is automated and not cleared manually by malayalam.indianexpress.com