/indian-express-malayalam/media/media_files/uploads/2018/05/kovind-siachin.jpg)
സിയാച്ചിൻ: സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുളള ഇന്ത്യൻ സൈന്യത്തിന്റെ സൈനിക ക്യാംപ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സന്ദർശിച്ചു. അന്തരീക്ഷ താപം -50 ഡിഗ്രി വരെ താഴുന്ന ഏറ്റവും ശൈത്യമേറിയ ഈ സൈനിക ക്യാംപിലെത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയായി ഇതോടെ രാം നാഥ് കോവിന്ദ്.
"നിങ്ങളുടെ ധീരതയും ശൗര്യവും ആണ് രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമെന്ന വിശ്വാസം ജനങ്ങൾക്ക് നൽകുന്നത്," രാഷ്ട്രപതി പറഞ്ഞു. സിയാച്ചിനിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർക്കൊപ്പമാണ് രാജ്യവും സർക്കാരുമെന്ന് പറയാനാണ് താനിവിടെ എത്തിയതെന്ന് രാജ്യത്തെ സായുധസേന വിഭാഗങ്ങളുടെ പരമാധികാരിയായ രാഷ്ട്രപതി പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2018/05/presidentsiachen.jpg)
"ഇത്തരം ഒരിടത്ത് സദാസമയവും ജാഗ്രതയോടെ നിൽക്കുക എന്നത് അസാമാന്യമാണ്. അവരുടെ നിശ്ചയദാർഢ്യത്തിനും ആത്മാർത്ഥതയ്ക്കും പരമാവധി പ്രശംസ നൽകേണ്ടതുണ്ട്. അവരുടെ ദേശസ്നേഹം ഓരോ ഇന്ത്യാക്കാരനും മാതൃകയാണ്," രാഷ്ട്രപതി കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2018/05/presidentsiachen1.jpg)
ഡൽഹിയിലെത്തുമ്പോൾ രാഷ്ട്രപതി ഭവനിൽ വരാൻ ഓരോ സൈനികനും പ്രത്യേകം ക്ഷണം രാഷ്ട്രപതി നൽകി. സിയാച്ചിൻ യുദ്ധസ്മാരകത്തിൽ രാഷ്ട്രപതി അഭിവാദ്യമർപ്പിച്ചു. 1984 ൽ ബേസ് ക്യാംപ് സ്ഥാപിച്ച ശേഷം ഇതുവരെ 11000 സൈനികൾ ഇവിടെ വച്ച് മരിച്ചിട്ടുണ്ട്. 2004 ൽ അന്നത്തെ രാഷ്ട്രപതി എപിജെ അബ്‌ദുൾ കലാമാണ് ഇതിന് മുൻപ് സിയാച്ചിൻ സന്ദർശിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.