/indian-express-malayalam/media/media_files/uploads/2017/05/ouutpranab-mukherje.jpg)
യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാൻ ജനങ്ങൾ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജ്ജി. രാജ്യത്തിന്റെ നിലനിൽപ്പിനും ജനാധിപത്യത്തിന്റെ വളർച്ചയ്ക്കും ഇത് അടിസ്ഥാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തിന് വലിയ സ്ഥാനമുണ്ടെന്നും അത് അവഗണിക്കപ്പെടരുതെന്നും രാംനാഥ് ഗോയങ്ക സ്മാരക പ്രഭാഷണത്തിൽ രാഷ്ട്രപതി പറഞ്ഞു.
ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ജനകീയ പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ബോധവത്കരണം നടത്തണം. സ്വകാര്യ, പൊതുസ്ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ് എന്നും രാഷ്ട്രപതി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.