ന്യൂഡൽഹി: ഇന്ത്യയിലെ നിയമനിർമാണങ്ങൾ മതിയായ ചർച്ചകളിലൂടേയും ഇഴകീറിയുള്ള പരിശോധനകളിലൂടെയും വേണമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ പ്രണബ് കുമാർ മുഖർജി. ഇതിൽ നമ്മൾ പരാജയപ്പെട്ടാൽ രാഷ്ട്രത്തിന്റെ വിശ്വാസ്യതയ്ക്കാണ് ഇടിവ് സംഭവിക്കുന്നതെന്നും പാർലമെന്റ് നിലനിൽക്കുന്നത് ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടെ പ്രവർത്തിച്ചവർക്കും നേതാക്കൾക്കും പ്രസിഡൻഡ് നന്ദി പറഞ്ഞു. ജിഎസ്ടി ബിൽ പാസാക്കിയത് വലിയ നേട്ടമായി കരുതുന്നു എന്നും പാർലിമെന്റിന്റെ കരുത്താണ് ഇത് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന പ്രതിനിധാനം ചെയ്യുന്നത് ശത കോടി ജനങ്ങളുടെ പ്രതീക്ഷകളേയും അഭിലാഷങ്ങളേയുമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു.
പാർലമെന്റ് സെൻട്രൽ ഹാളിൽ മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും ചേർന്നു നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിടവാങ്ങൽ ചടങ്ങിൽ മന്ത്രിമാരും ഇരു സഭകളിലെയും എംപിമാരും പങ്കെടുത്തു. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പീക്കറും മന്ത്രിമാരും കക്ഷിനേതാക്കളും ഉൾപ്പടെ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ ഒപ്പിട്ട പ്രത്യേക ഉപഹാരവും രാഷ്ട്രപതിക്കു നൽകി.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ