ന്യൂഡൽഹി: വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച രാജ്യത്തെ 112 വനിതകളെ രാഷ്ട്രപതി ആദരിക്കുന്നു. മലയാളികളായ പി.ടി ഉഷ, കെ.എസ്. ചിത്ര, ടെസ്സി തോമസ്, മേരി പുന്നന്‍ ലൂക്കോസ് (മരണാനന്തരം), ജസ്റ്റിസ് ഫാത്തിമാ ബീവി, ധന്യാ മേനോന്‍, അനിലാ ജേക്കബ്, കലാമണ്ഡലം ഹേമലത, രാധിക മേനോന്‍, ക്യാപ്റ്റന്‍ ശോഭ കെ. മാണി എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് ‘പ്രഥമ വനിതകള്‍’ എന്ന പേരില്‍ ഇവരെ തിരഞ്ഞെടുത്തത്. തങ്ങളുടെ മേഖലയില്‍ ആദ്യമായി ആ സ്ഥാനത്തെത്തുന്ന വനിതകളാണിവര്‍. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മേനക ഗാന്ധി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook