scorecardresearch

രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്

ഒക്ടോബര്‍ 3ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും

ഒക്ടോബര്‍ 3ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും

author-image
WebDesk
New Update
CJI, Chief Justice, Ranjan Gogoi, Chief Justice Ranjan Gogoi, Supreme Court Chief Justice, Deepak Mishra

ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഒക്ടോബര്‍ 3ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് രഞ്ജൻ ഗോഗോയിയുടെ പേര് ശുപാർശ ചെയ്‌‌‌തത്. രഞ്ജൻ ഗോഗോയിയുടെ പേര് നിർദേശിക്കാൻ ദീപക് മിശ്രയോട് നിയമമന്ത്രാലയം നിർദേശിച്ചിരുന്നു. ഒക്ടോബർ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്.

Advertisment

ചീഫ് ജസ്റ്റിസിനെതിരേ വാർത്താസമ്മേളനം നടത്തിയ ജ‌ഡ്‌ജിമാരിൽ ഒരാളാണ് ഗോഗോയ്. ഇദ്ദേഹത്തിനാണ് സീനിയോറിറ്റി ക്രമത്തിൽ അടുത്ത ചീഫ് ജസ്റ്റി‌സ് ആകാനുള്ള യോഗ്യത. സുപ്രീം കോടതിയിൽ കീഴ്‌വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകൾ താരതമ്യേന ജൂനിയറായ ജ‌ഡ്‌ജിമാരുടെ ബെഞ്ചിനു നൽകുന്ന ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനെതിരേ ഗോഗോയ് ഉൾപ്പടെയുള്ള നാലു ജ‌ഡ്‌ജിമാർ രംഗത്തെത്തിയിരുന്നു.

അസം സ്വദേശിയായ ഗോഗോയ് 1954ലാണ് ജനിച്ചത്. 2001ൽ ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജിയായി. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്‌ജിയായി സേവനമനുഷ്ഠിച്ചു. 2011ൽ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്തവർഷം തന്നെ ഗോഗോയിയെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചു. 2019 നവംബർ 17ന് അദ്ദേഹം വിരമിക്കും.

Supreme Court Deepak Mishra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: