ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലടക്കം അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും രാഷ്ട്രപതി പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതാണു തമിഴ്‌നാടിന്റെ പുതിയ ഗവര്‍ണര്‍. അസമില്‍ ജഗദിഷ് മുഖിയാണു പകരം എത്തുന്നത്.

മേഘാലയ, അരുണാചല്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി നിയമിച്ചു. ബ്രിഗേഡിയര്‍ (റിട്ട.) ബി.ഡി. മിശ്രയാണ് അരുണാചലിന്റെ പുതിയ ഗവര്‍ണര്‍. സത്യപാല്‍ മാലിക് ബിഹാറിന്റെയും ഗംഗാ പ്രസാദ് മേഘാലയയുടെയും അഡ്മിറല്‍ (റിട്ട.) ഡി.കെ. ജോഷി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്. ഗവര്‍ണറുമാകും.

നിലവില്‍ മഹാരാഷ്ട്രാ ഗവര്‍ണറായ സി.എച്ച് വിദ്യാസാഗര്‍ റാവുവാണ് തമിഴ്‌നാടിന്റെ അധികച്ചുമതല വഹിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ