scorecardresearch

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബി ജി റാം ജി; ബില്ലിന് രാഷ്ട്രപതിയുടെ ആംഗീകാരം

പദ്ധതിയുടെ പേരു മാറുന്നതിനൊപ്പം സംസ്ഥാനങ്ങൾക്ക് 40 ശതമാനം സാമ്പത്തിക ബാധ്യത കൈമാറുന്നതുമുൾപ്പെടെയുള്ള നിർണ്ണായക മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്

പദ്ധതിയുടെ പേരു മാറുന്നതിനൊപ്പം സംസ്ഥാനങ്ങൾക്ക് 40 ശതമാനം സാമ്പത്തിക ബാധ്യത കൈമാറുന്നതുമുൾപ്പെടെയുള്ള നിർണ്ണായക മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്

author-image
WebDesk
New Update
Indian President Droupadi Murmu

ഫയൽ ഫൊട്ടോ

ഡൽഹി: വിക്‌സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി–ജി റാം ജി) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബിൽ ഇതോടെ നിയമമായി. തൊഴിലുറപ്പ് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസമായി വർധിപ്പിക്കുന്നത് അടക്കമുള്ള മാറ്റങ്ങളോടെയാണ് പുതിയ പദ്ധതി.

Advertisment

ശാക്തീകരണം, ഉൾക്കൊള്ളുന്ന വളർച്ച, വികസന പദ്ധതികളുടെ ഏകീകരണം, സേവനവിതരണത്തിന്റെ പൂർണത എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, സമൃദ്ധവും കരുത്തുറ്റതുമായ, സ്വയംപര്യാപ്തമായ ഗ്രാമീണ ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

Also Read: തൊഴിലുറപ്പ് പദ്ധതിയിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങൾക്കും സാമ്പത്തിക ബാധ്യത

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് വിബി–ജി റാം ജി നടപ്പാക്കുന്നത്. കടുത്ത പ്രതിപക്ഷ എതിർപ്പിനിടെയാണ് ബിൽ ഇരുസഭകളും പാസാക്കിയത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ജനങ്ങളെ പിച്ചക്കാരക്കാനാണ് ബില്‍ എന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചിരുന്നു.

പദ്ധതിയുടെ പേര് മാറ്റത്തിനൊപ്പം സംസ്ഥാനങ്ങൾക്ക് 40 ശതമാനം സാമ്പത്തിക ബാധ്യത കൈമാറുന്നതുമുൾപ്പെടെയുള്ള നിർണ്ണായക മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. കഴിഞ്ഞ 20 വർഷമായി പദ്ധതിയിലെ വേതന ചെലവ് പൂർണ്ണമായും കേന്ദ്രമാണ് വഹിച്ചിരുന്നത്. എന്നാൽ പുതിയ നിയമ പ്രകാരം വലിയ സംസ്ഥാനങ്ങൾ പദ്ധതി ചെലവിന്റെ 40 ശതമാനം വഹിക്കേണ്ടി വരും. 11 വടക്കുകിഴക്കൻ, മലയോര സംസ്ഥാനങ്ങൾ 10 ശതമാനം വഹിച്ചാൽ മതിയാകും. കേന്ദ്രഭരണ പ്രദേശങ്ങളുടെ ചെലവ് പൂർണ്ണമായും കേന്ദ്രം തന്നെ വഹിക്കും.

Also Read: ആശുപത്രിയിൽ ആംബുലന്‍സില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പച്ചക്കറി സഞ്ചിയിലാക്കി ആദിവാസി കുടുബം

കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനായി, വിതയ്ക്കുന്ന സമയത്തും കൊയ്ത്തുകാലത്തും തൊഴിലുറപ്പ് ജോലികൾ നിർത്തിവെയ്ക്കും. വർഷത്തിൽ 60 ദിവസം വരെ ഇത്തരത്തിൽ തൊഴിൽ നൽകില്ല. ഈ കാലയളവ് സംസ്ഥാന സർക്കാരുകൾക്ക് മുൻകൂട്ടി നിശ്ചയിക്കാൻ നിയമം അധികാരം നൽകുന്നു.

Also Read: സുരക്ഷാ ഭീഷണി: ബംഗ്ലാദേശ് ചിറ്റഗോങ്ങിൽ ഇന്ത്യൻ വിസ സേവനങ്ങൾ നിർത്തിവെച്ചു

ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി പതിനഞ്ച് ദിവസത്തിനുള്ളിലോ വേതനം നൽകണമെന്നാണ് നിയമത്തിൽ വ്യവസ്ഥ. നിശ്ചിത കാലയളവിനപ്പുറം കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, ഷെഡ്യൂൾ II-ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി കാലതാമസത്തിന് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതിലൂടെ വേതന സുരക്ഷ ശക്തിപ്പെടുകയും തൊഴിലാളികളെ കാലതാമസത്താലുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Read More: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; ഡിസംബർ 26 മുതൽ പുതിയ നിരക്ക്

Bill Mgnrega Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: