scorecardresearch

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; പൊതു സ്ഥാനാര്‍ത്ഥിയെ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്

കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെഡിയു യോഗത്തില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ഇന്ന്. കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെഡിയു യോഗത്തില്‍ പങ്കെടുക്കില്ല. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

ഡിഎംകെ, എന്‍സിപി, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ കൂടി പിന്തുണ ഉറപ്പായ സാഹചര്യത്തില്‍ എസ്പിയുടെയും, ബിഎസ്പിയുടെയും പിന്തുണ കൂടി ഉറപ്പിച്ച് പ്രതിപക്ഷം രാഷ്രീയമായി ശക്തി പ്രകടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രകാശ് അംബേദ്കര്‍, മീരാ കുമാര്‍ തുടങ്ങിയ പേരുകളാണ് പരിഗണനയില്‍.

ജെഡിയുവിനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ യോഗത്തില്‍ എടുക്കുന്ന തീരുമാനപ്രകാരം പ്രവര്‍ത്തിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. റാംനാഥ് കോവിന്ദിനെ അണ്ണാ ഡിഎംകെ അമ്മ പാർട്ടി പിന്തുണയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കോവിന്ദിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയുണ്ടെന്നാണ് സൂചന. ദിനകരൻ പക്ഷത്തെ 34 എംഎൽഎമാർ പരിപാടിയിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: President candidate opposition parties meeting today