ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ നാല് ജഡ്ജിമാര്‍ നടത്തിയ വെളുപ്പെടുത്തലിൽ വിറങ്ങലിച്ച് കേന്ദ്രസർക്കാർ. സുപ്രീംകോടതി ജഡ്ജിമാർ നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോർട്ട് തേടി. നിയമമന്ത്രി രവിശങ്കർ പ്രസാദിനെ അടിയന്തരമായി മോഡി വിളിച്ച് വരുത്തി. ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് അടിയന്തര യോഗവും പ്രധാനമന്ത്രി വിളിച്ച് ചേർത്തു.

സുപ്രീംകോടതിയിലെ ഭരണസംവിധാനം തകര്‍ന്നുവെന്നായിരുന്നു ജഡ്ജിമാരുടെ വെളിപ്പെടുത്തൽ. രാജ്യത്തോടും നീതിപീഠത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്തം. കാര്യങ്ങള്‍ നേരെയാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ലോയ കേസില്‍ സുപ്രീംകോടതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയുണ്ടായി. ചീഫ് ജസ്റ്റിസിന് നാലുപേരും ഒപ്പിട്ട കത്ത് നല്‍കി. ഇന്നും നേരിട്ടു കണ്ടു. ഞങ്ങള്‍ നിശ്ശബ്ദരായി എന്ന് പിന്നീട് ലോകം പറയരുത്. സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നും അതിനാലാണ് രാജ്യത്തിന് മുന്നിൽ തങ്ങൾ ഇത് വെളിപ്പെടുത്തുന്നതെന്നും ജഡ്ജിമാർ പറഞ്ഞു.

ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യമേറ്റുന്നു. ജസ്റ്റിസ് ലോയുടെ മരണത്തിൽ ദുരൂഹ ഉണ്ടെന്ന് വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ