scorecardresearch

ആഗോള സാമ്പത്തിക വളര്‍ച്ചയിലെ സ്വാധീനം; ഇന്ത്യ ചൈനയ്ക്ക് പകരമാകുമെന്ന് ചിന്തിക്കുന്നത് അപക്വം: രഘുറാം രാജന്‍

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ആഗോള വളര്‍ച്ചാ സാധ്യതകളെ തീര്‍ച്ചയായും കരകയറ്റുമെന്ന് രഘുറാം രാജന്‍ പറഞ്ഞു

ആഗോള സാമ്പത്തിക വളര്‍ച്ചയിലെ സ്വാധീനം; ഇന്ത്യ ചൈനയ്ക്ക് പകരമാകുമെന്ന് ചിന്തിക്കുന്നത് അപക്വം: രഘുറാം രാജന്‍

ന്യൂഡല്‍ഹി: ഇന്ത്യ ആഗോള സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് പകരമാകുമെന്ന് ചിന്തിക്കുന്നത് അപക്വമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവണര്‍ രഘുറാം രാജന്‍. എന്നാല്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ രാജ്യം വളര്‍ച്ച കൈവരിക്കുമെന്നും അതിനുള്ള സാധ്യയതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്ലുക്കിനെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) റിപോര്‍ട്ടില്‍ ഭൂരിഭാഗവും സാമ്പത്തിക ശക്തികളും 2023 ല്‍ ആഗോള മാന്ദ്യം പ്രതീക്ഷിക്കുന്നതായി പറയുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ആഗോള വളര്‍ച്ചാ സാധ്യതകളെ തീര്‍ച്ചയായും കരകയറ്റുമെന്ന് രഘുറാം രാജന്‍ പറഞ്ഞു. ഈ സമയത്ത് നയരൂപകര്‍ത്താക്കള്‍ തൊഴില്‍ വിപണിയിലേക്കും ഭവന വിപണിയിലേക്കും നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഇരുട്ടും നാശവുമാണോ? ഒരുപക്ഷേ അല്ല… പുടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും ഒരു തലകീഴായി മാറും,’ രഘുറാം രാജന്‍ പറഞ്ഞു.

”മഹാമരിയിലൂടെയാണ് ചൈന കടന്നുപോകുന്നത് ഈ വര്‍ഷം ഒരു ചൈനയുടെ തിരിച്ചുവരല്‍ ഉണ്ടാകും, ഒരുപക്ഷേ മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലില്‍ തന്നെ. അവയില്‍ ചിലത് ആഭ്യന്തര സര്‍വീസുകളിലായിരിക്കും, അത് രാജ്യത്തിന് പുറത്ത് യാതൊരു സ്വാധീനവും ഉണ്ടാക്കില്ല. എന്നാല്‍ ഉല്‍പ്പാദനത്തിലെ ഏത് പുരോഗതിയും രാജ്യത്തിന് പുറത്ത് വില കുറയ്ക്കുന്നതിലൂടെ ചില സ്വാധീനം ചെലുത്തിയേക്കാം,” അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരെ ചെറിയ സമ്പദ്വ്യവസ്ഥയായതിനാല്‍ ചൈനയ്ക്ക് പകരം ഇന്ത്യ വരുമെന്ന വാദം അപക്വമാണ്’ എന്നാല്‍ ഒരു കാലഘട്ടത്തില്‍ കാര്യങ്ങള്‍ മാറിയേക്കാം. ഇന്ത്യ ഇതിനകം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായതിനാല്‍ രാജ്യത്തിന് വളര്‍ച്ച നേടാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Premature to think india will replace china in influencing global economic growth says rajan