Latest News

ആന ചരിഞ്ഞ സംഭവം: കേന്ദ്രം വിശദീകരണം തേടി, നടപടിയെടുക്കാൻ നിർദേശം

ആന ചരിഞ്ഞ് ഒരാഴ്‌ച പിന്നിട്ടിട്ടും വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. മേയ് 25നാണ് ആന ചരിഞ്ഞത്

Elephant,Elephant Death, Elephant crackers, ആന, ആന കെണി, ആന മരണം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഗർഭിണിയായ ആന സ്‌ഫോടകവസ്‌തു നിറച്ച പെെനാപ്പിൾ കഴിച്ച് ചരിഞ്ഞ സംഭവത്തിൽ സംസ്ഥാനത്തോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് സംസ്ഥാനത്തോട് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, ആന ചരിഞ്ഞ സംഭവത്തിൽ അന്വേഷണപുരോഗതിയില്ലാതെ വലയുകയാണ് വനംവകുപ്പ്. ആന ചരിഞ്ഞ് ഒരാഴ്‌ച പിന്നിട്ടിട്ടും വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. മേയ് 25നാണ് ആന ചരിഞ്ഞത്. പരുക്കേറ്റതിനു ശേഷം ആന കിലോമീറ്ററുകളോളം സഞ്ചരിച്ചിരിക്കാമെന്നതിനാൽ തെളിവുകൾ കണ്ടെത്താനാവാത്തത് വനം വകുപ്പിന്റെ അന്വേഷണത്തെ ബാധിക്കുന്നു.

Read Also: ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: അന്വേഷണ പുരോഗതി കണ്ടെത്താനാവാതെ വനം വകുപ്പ്

പരുക്കേറ്റ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആനയെ കണ്ടെത്തിയതെന്നും ഇതിനാൽ എവിടെ വച്ചാണ് ആനക്ക് പരുക്കേറ്റതെന്ന് കണ്ടെത്തുന്നത് പ്രയാസമാണെന്നും മണ്ണാർക്കാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ കെ.സുനിൽ കുമാർ പറഞ്ഞു. “ഇക്കാര്യം കണ്ടെത്തുന്നത് എളുപ്പമല്ല. വിദൂര മേഖലയിലാണ് സംഭവം നടന്നെതെന്നതിനാൽ പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങൾ ആശ്രയിക്കേണ്ടിവരും. പ്രദേശം സന്ദർശിച്ചപ്പോൾ ലഭിച്ച വിവരങ്ങളും വന്യജീവി ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിച്ച വിവരങ്ങളും കേസിനെ സഹായിക്കും.” സുനിൽ കുമാർ പറഞ്ഞു.

“ആരെങ്കിലും മനഃപൂർവ്വം ആനയ്ക്ക് സ്ഫോടകവസ്തു നിറച്ച ഫലം നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ കാട്ടുപന്നികളെ കൊല്ലാനുള്ള കെണിയിൽ ആന പെട്ടുപോയതാവാനുളള സാധ്യതയാണ് കൂടുതൽ. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ വനമേഖലകളിൽ കാട്ടുപന്നികൾക്കെതിരേ ഇത്തരം കെണികൾ ഉപയോഗിക്കുന്നത് സാധാരണമാണ്. കാട്ടാനകളെ ഇങ്ങനെ കൊല്ലുന്നതായും കേട്ടിട്ടുണ്ട്.” സുനിൽ കുമാർ പറഞ്ഞു.

“വനത്തോട് കൂടുതൽ ചേർന്ന പ്രദേശങ്ങളിൽ പടക്കങ്ങളും നാടൻ ബോംബുകളും വന്യമൃഗങ്ങളെ കെണിയിൽ വീഴ്ത്താൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. അത് നിയമ വിരുദ്ധവുമാണ്. ആ സാധ്യത തള്ളിക്കളയുന്നില്ല. മറ്റൊരു ജീവിക്ക് വച്ച കെണിയിൽ ആന പെട്ടുപോയതാവാനാണ് കൂടുതൽ സാധ്യത”- സുനിൽ കുമാർ പറഞ്ഞു.

Read Also: ‘ഈ ഭീരുത്വം അവസാനിപ്പിക്കൂ’, ‘അവർ ഇതിന്റെ ഫലം അനുഭവിക്കും’: ആനയുടെ ദുരനുഭവത്തിൽ അഭിപ്രായമറിയിച്ച് വിരാട് കോഹ്‌ലിയും സുനിൽ ഛേത്രിയും

ആനകൾക്ക് ഒരു ദിവസം 100 കിലോമീറ്റർ വരെ നടക്കാൻ കഴിയുമെന്നതിനാൽ, പരിക്ക് പറ്റിയ സ്ഥലത്ത് നിന്ന് വളരെ അകലെയാകാം അതിനെ കണ്ടെത്തിയ സ്ഥലമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തെങ്കിലും സൂചന ലഭിച്ചില്ലെങ്കിൽ അന്വേഷണം പ്രയാസമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഗർഭിണിയായ കാട്ടാനയാണ് സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിൽ ചരിഞ്ഞത്. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച കാട്ടാനയുടെ മുഖം തകർന്നിരുന്നു. വായ്ക്കും നാക്കിനും ഗുരുതരമായി പരുക്കേറ്റ കാട്ടാനയ്ക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. ഏറെ ദിവസം പട്ടിണി കിടന്നാണ് ആന ചരിഞ്ഞത്.

Web Title: Pregnant elephant death kerala central government asks report

Next Story
ഗുജറാത്തിൽ രാസവസ്തു ഫാക്ടറിയിൽ സ്‌ഫോടനം: അഞ്ചു മരണം; 50 പേർക്ക് ഗുരുതര പരുക്ക്Gujarat factory blast, Gujarat chemical factory blast, Yashashvi Rasayan blast, Bharuch factory blast, Dahej factory blast,ഗുജറാത്ത് ഫാക്ടറി സ്ഫോടനം, ഗുജറാത്ത് കെമിക്കൽ ഫാക്ടറി സ്ഫോടനം, യശശ്വി റസായൻ സ്ഫോടനം, ഭരൂച് ഫാക്ടറി സ്ഫോടനം, ദാഹെജ് ഫാക്ടറി സ്ഫോടനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com